വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കുക
രണ്ടു ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കുശേഷം ഇന്നു വിപണി തുറക്കുമ്പോള്‍ ആശ്വാസത്തിന് വകയില്ല. രാവിലെ ഏഷ്യന്‍ വിപണികളെല്ലാം ചാഞ്ചാട്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.21 ന് 0.16 ശതമാനം നേട്ടത്തിലാണ്. എന്നാല്‍, ജപ്പാനിലെ നിക്കി 0.06 ശതമാനവും, ചൈന എ50 0.18 ശതമാനവും, നഷ്ടത്തിലാണ്. തായ് വാന്‍ വെയിറ്റഡ് 0.58 ശതമാനവും , ഹോംകോംഗിലെ ഹാങ്‌സെങ് സൂചിക 0.08 ശതമാനവും, ദക്ഷിണ കൊറിയയിലെ കോസ്പി 0.60 ശതമാനവും, ഷാങ്ഹായ് 0.44 ശതമാനവും ലാഭം കാണിക്കുന്നു. നേട്ടങ്ങളും നഷ്ടങ്ങളുമെല്ലാം വളരെ […]
രണ്ടു ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കുശേഷം ഇന്നു വിപണി തുറക്കുമ്പോള്‍ ആശ്വാസത്തിന് വകയില്ല. രാവിലെ ഏഷ്യന്‍...
രണ്ടു ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കുശേഷം ഇന്നു വിപണി തുറക്കുമ്പോള്‍ ആശ്വാസത്തിന് വകയില്ല. രാവിലെ ഏഷ്യന്‍ വിപണികളെല്ലാം ചാഞ്ചാട്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.21 ന് 0.16 ശതമാനം നേട്ടത്തിലാണ്. എന്നാല്‍, ജപ്പാനിലെ നിക്കി 0.06 ശതമാനവും, ചൈന എ50 0.18 ശതമാനവും, നഷ്ടത്തിലാണ്. തായ് വാന്‍ വെയിറ്റഡ് 0.58 ശതമാനവും , ഹോംകോംഗിലെ ഹാങ്‌സെങ് സൂചിക 0.08 ശതമാനവും, ദക്ഷിണ കൊറിയയിലെ കോസ്പി 0.60 ശതമാനവും, ഷാങ്ഹായ് 0.44 ശതമാനവും ലാഭം കാണിക്കുന്നു. നേട്ടങ്ങളും നഷ്ടങ്ങളുമെല്ലാം വളരെ നേര്‍ത്ത നിലയിലായതിനാല്‍ ഏഷ്യന്‍ വിപണികളുടെ ട്രെന്‍ഡ് പ്രവചനാതീതമാണ്.
പണപ്പെരുപ്പം നേരിടാനായി കേന്ദ്രം സ്വീകരിക്കുന്ന തുടര്‍ നടപടികളുടെ ഭാഗമായി പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം വന്നേക്കും. ഇത് പഞ്ചസാര ഉത്പാദകര്‍ക്ക് തിരിച്ചടിയാണ്. വിപണിക്ക് ഉത്തേജനം പകരാവുന്ന മറ്റു വാര്‍ത്തകളൊന്നും ഇന്ന് പുറത്തുവരാനില്ല.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ബ്രെന്റ് ക്രൂഡ് രാവിലെ ഉയര്‍ച്ചയിലാണ്. അമേരിക്കയില്‍ നിന്നു വന്നേക്കാവുന്ന അധിക ഡിമാന്‍ഡും, വിതരണ തടസങ്ങളും എണ്ണ വിപണിയെ ചൂടുപിടിപ്പിക്കുന്നുണ്ട്. റോയിട്ടേഴ്‌സ് അനലിസ്റ്റുകളുടെ സര്‍വേ അനുസരിച്ച് അമേരിക്കയുടെ ക്രൂഡ് സംഭരണ കണക്കുകളില്‍ കുറവുണ്ടായേക്കാം. കൂടാതെ, വേനല്‍ക്കാല ഡിമാന്‍ഡ് വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ആഗോള ക്രൂഡ് വിപണിയില്‍ വില ഉയര്‍ന്നു തന്നെ നിന്നേക്കും. ഇത് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാണ്. രൂപയുടെ മൂല്യം കുറയ്ക്കുന്നതിലും ഇന്ത്യയുടെ വ്യാപാര കമ്മി ഉയര്‍ത്തുന്നതിലും ക്രൂഡ് വില വര്‍ദ്ധനവ് പ്രധാന പങ്കുവഹിക്കുന്നുണ്ട്.
അമേരിക്കന്‍ വിപണി
അമേരിക്കന്‍ വിപണി ഇന്നലെ സമ്മിശ്രമായിരുന്നു. ഡൗ ജോണ്‍സ് 0.15 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍, എസ് ആന്‍ഡ് പി 500 0.81 ശതമാനം നഷ്ടത്തിലായി.ടെക് ഓഹരികള്‍ക്ക് മുന്‍തൂക്കമുള്ള നാസ്ഡാകിന്റെ തകര്‍ച്ച കുറച്ചുകൂടി കനത്തതായിരുന്നു. 2.35 ശതമാനം ഇടിവാണ് സൂചികയില്‍ സംഭവിച്ചത്. ഇത് ഇന്ത്യന്‍ ഐടി ഓഹരികളെ സംബന്ധിച്ച് നിരാശാജനകമാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ധന സ്ഥിരത വിലയിരുത്തല്‍ ഇന്നു നടക്കും. കൂടാതെ, യുഎസ് ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗിന്റെ വിശദാംശങ്ങള്‍ ഇന്നു പുറത്തു വരും. അമേരിക്കയുടെ ഔദ്യോഗികമായ ഓയില്‍ സംഭരണ കണക്കുകളും ഇന്ന് പുറത്തു വരും. ആഗോള വിപണികളെ സംബന്ധിച്ച് ഇവ സുപ്രധാനമാണ്.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ, എന്‍എസ്ഡിഎല്‍ ഡേറ്റ അനുസരിച്ച്, 1,521 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍, എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച്, 1,948 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
കമ്പനി ഫലങ്ങള്‍
ഇതുവരെ പുറത്തുവന്ന നാലാംപാദ ഫലങ്ങളില്‍ മിക്കവയും വിപണിക്ക് ആശ്വാസം പകരുന്നവയാണ്. ഇന്ന് പുറത്തു വരാനിക്കുന്ന പ്രധാന ഫലങ്ങള്‍ അപ്പോളോ ഹോസ്പിറ്റല്‍, ഭാരത് പെട്രോളിയം, കോള്‍ ഇന്ത്യ, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, മാക്‌സ് ഹെല്‍ത്ത്, ബാറ്റ ഇന്ത്യ, കോള്‍ട്ടേ പാട്ടീല്‍, വി മാര്‍ട്ട് റീട്ടെയില്‍, വേള്‍പൂള്‍ എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,776 രൂപ (മേയ് 25)
ഒരു ഡോളറിന് 77.56 രൂപ (മേയ് 25)
ബ്രെന്റ് ക്രൂഡ് ബാരലിന് 114.74 ഡോളര്‍ (8.30 am)
ഒരു ബിറ്റ് കോയിന്റെ വില 24,50,296 രൂപ (8.30 am)