വിപണിയിൽ വൻ തകർച്ച, നിക്ഷേപകർക്ക് ഏഴ് ലക്ഷം കോടി രൂപ നഷ്ടം

അമേരിക്കന്‍ ഓഹരികളിലെ ഇടിവിനെ പിന്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയും കനത്ത നഷ്ടത്തില്‍ കലാശിച്ചു. നിക്ഷേപകരുടെ ഏഴ് ലക്ഷം കോടി രൂപ വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍മാരായ ടാര്‍ഗെറ്റ്, വാള്‍മാര്‍ട്ട് എന്നിവരുടെ ലാഭക്കണക്കുകള്‍ പുറത്തു വന്നപ്പോള്‍ പണപ്പെരുപ്പം എങ്ങനെയാണ് അമേരിക്കന്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയ്ക്കുന്നതെന്ന് വ്യക്തമായി. ദുര്‍ബലമായ അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സാധ്യത ശക്തമായിരിക്കെ അത് മുന്‍ നിര ഐടി ഓഹരികളെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യന്‍ സൂചികകളെ ഇത് 2.50 ശതമാനം താഴേക്ക് വലിച്ചു. സെന്‍സെക്‌സ് […]

Update: 2022-05-19 07:32 GMT
trueasdfstory

അമേരിക്കന്‍ ഓഹരികളിലെ ഇടിവിനെ പിന്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയും കനത്ത നഷ്ടത്തില്‍ കലാശിച്ചു. നിക്ഷേപകരുടെ ഏഴ് ലക്ഷം കോടി രൂപ വിപണിയിൽ...

അമേരിക്കന്‍ ഓഹരികളിലെ ഇടിവിനെ പിന്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയും കനത്ത നഷ്ടത്തില്‍ കലാശിച്ചു. നിക്ഷേപകരുടെ ഏഴ് ലക്ഷം കോടി രൂപ വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍മാരായ ടാര്‍ഗെറ്റ്, വാള്‍മാര്‍ട്ട് എന്നിവരുടെ ലാഭക്കണക്കുകള്‍ പുറത്തു വന്നപ്പോള്‍ പണപ്പെരുപ്പം എങ്ങനെയാണ് അമേരിക്കന്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയ്ക്കുന്നതെന്ന് വ്യക്തമായി.

ദുര്‍ബലമായ അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സാധ്യത ശക്തമായിരിക്കെ അത് മുന്‍ നിര ഐടി ഓഹരികളെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യന്‍ സൂചികകളെ ഇത് 2.50 ശതമാനം താഴേക്ക് വലിച്ചു. സെന്‍സെക്‌സ് 1,416.30 പോയിന്റ് (2.61 ശതമാനം) താഴ്ന്ന് 52,792.23 ലും നിഫ്റ്റി 430.90 പോയിന്റ് (2.65 ശതമാനം) ഇടിഞ്ഞ് 15,809.40 ലും അവസാനിച്ചു. ബിഎസ്ഇ ഐടി സൂചിക 5.25 ശതമാനം ഇടിവ് നേരിട്ടു.

വിപ്രോയും, എച്ച്‌സിഎല്ലും യഥാക്രമം 6.21 ശതമാനവും, 6.01 ശതമാനവും നഷ്ടം നേരിട്ടു. ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവര്‍ യഥാക്രമം 5.46 ശതമാനം, 5.17 ശതമാനം, 5.07 ശതമാനം നഷ്ടത്തില്‍ അവസാനിക്കുകയും, ഇരു സൂചികകളിലെയും ഏറ്റവുമധികം നഷ്ടം നേരിട്ടവരായി മാറുകയും ചെയ്തു.

അമേരിക്കയെയും യൂറോപ്പിനെയും ഗ്രസിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനം ഏറ്റവുമധികം കുറഞ്ഞേക്കാമെന്ന വിലയിരുത്തലില്‍ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെപിമോര്‍ഗന്‍ ഇവയുടെ റേറ്റിംഗ് 'അണ്ടര്‍വെയിറ്റ്' വിഭാഗത്തിലേക്ക് താഴിത്തിയിട്ടുണ്ട്. ഐടി കമ്പനികളുടെ എബിറ്റ് മാര്‍ജിന്‍ ഉയരുന്ന പണപ്പെരുപ്പം കാരണം കുറഞ്ഞേക്കാമെന്നും അവര്‍ വിലയിരുത്തുന്നു.

ഇന്ത്യയുടെ വോളട്ടിലിറ്റി ഇന്‍ഡെക്‌സ് 10.14 ശതമാനം ഉയര്‍ന്നു. ഇത് വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കകളുടെ വര്‍ദ്ധനവാണ് കാണിക്കുന്നത്.
എല്‍കെപി സെക്യൂരിറ്റീസ് സിനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നത്, നിഫ്റ്റി 16,000 നു താഴേക്ക് പോയതിനാല്‍ ചാര്‍ട്ടുകളില്‍ ട്രെന്‍ഡ് നെഗറ്റീവായി മാറിയിരിക്കുന്നുവെന്നാണ്. "തൊട്ടടുത്ത പിന്തുണ 15,671 ന് അടുത്താണ് കാണുന്നത്. അതിനു താഴേക്ക് 15,400 വരെ പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മുകളിലേക്ക് പോയാല്‍, 16,000 നടുത്ത് പ്രതിരോധം നേരിട്ടേക്കാം."

ബിഎസ്ഇല്‍ ഇന്ന് വ്യാപാരത്തിനെത്തിയ 2,482 ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു. എന്നാല്‍ 845 ഓഹരികള്‍ മുന്നേറി. വിപണിയുടെ ഗതിക്ക് വിപരീതമായി, ഐടിസി 3.43 ശതമാനം നേട്ടമുണ്ടാക്കി. ഇതിനു കാരണം മികച്ച നാലാംപാദ ഫലങ്ങളാണ്.
ട്രേഡിംഗോ സ്ഥാപകന്‍ പാര്‍ത്ഥ് ന്യാതി പറയുന്നു: "നിക്ഷേപകര്‍ ഈ അവസരം ഉപയോഗപ്പെടുത്തി വിലക്കുറവുള്ളതും എന്നാല്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ളതുമായ ഓഹരികള്‍ സ്വന്തമാക്കണം."

ഇതേ അഭിപ്രായം പങ്കുവെച്ചുകൊണ്ട് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞത് നിക്ഷേപകര്‍, ദീര്‍ഘകാല അടിസ്ഥാനത്തില്‍, മിതമായ വിലയുള്ള എഫ്എംസിജി, ഫാര്‍മ, കാപിറ്റല്‍ ഗുഡ്‌സ്, മാനുഫാക്ച്ചറിംഗ് ഓഹരികള്‍ ലക്ഷ്യം വെക്കണമെന്നാണ്.

എന്നിരുന്നാലും, മറ്റുള്ളവര്‍ അഭിപ്രായപ്പെടുന്നത് വിപണിയുടെ ഹ്രസ്വകാല സ്വഭാവം നെഗറ്റീവായി മാറിയെന്നാണ്. ഈ നിലയില്‍ നിന്നും കൂടുതല്‍ താഴേക്ക് പോകുവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. 5പൈസ ഡോട്ട് കോം ലീഡ് റിസേര്‍ച്ച് രുചിത് ജെയിന്‍ പറയുന്നു: "വിപണി ഉയരുമ്പോള്‍ വില്‍ക്കുക എന്ന തന്ത്രമാണ് ഞങ്ങള്‍ ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത്. തിരിച്ചുവരവിന്റെ സൂചനകള്‍ ലഭിക്കാത്തിടത്തോളം കാലം, ഹ്രസ്വകാലത്തേക്ക്, ഇതേ സമീപനം തുടരുന്നതാണ് നല്ലത്. ഇന്നത്തെ 'ഗ്യാപ് ഏരിയ' പ്രതിരോധ മേഖലയായി മാറാം. നിഫ്റ്റി 15,735 മറികടന്ന് താഴേക്കു പോകുന്നത് ഉടന്‍ തന്നെ നമുക്ക് കാണാം. അടുത്ത പിന്തുണ നില 15,555 ലോ 15,325 ലോ കാണാന്‍ കഴിയും. വ്യാപാരികള്‍ ശ്രദ്ധയോടു കൂടി ഇടപാടുകള്‍ നടത്തണം."

Tags:    

Similar News