രണ്ടു ദിവസത്തെ നേട്ടം നിലനിര്‍ത്താനാവതെ വിപണി

ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തില്‍ അവസാനിച്ചു. ദിവസം മുഴുവനും ചുരുങ്ങിയ റേഞ്ചില്‍ വ്യാപാരം നടത്തിയ വിപണി, ഉയര്‍ച്ച പ്രകടമാക്കിയ സമയങ്ങളില്‍ ലാഭമെടുപ്പിന് വിധേയമായി. അതിനാല്‍, വിപണിയുടെ മുന്നേറ്റം തടസപ്പെട്ടു. ഇന്നലത്തെ മുന്നേറ്റം ആവര്‍ത്തിക്കുവാനുള്ള വിപണിയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. നിഫ്റ്റിക്ക് 16,400 ലെവലില്‍ ശക്തമായ പ്രതിരോധം അനുഭവപ്പെടുകയും ചെയ്തു. 16,399.80 പോയിന്റ് വരെ എത്തിയതിനുശേഷം, ഈ നില മറികടക്കാന്‍ നിഫ്റ്റിക്ക് കഴിയാതെ വന്നതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും അവര്‍ ലാഭമെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. നിഫ്റ്റി 19 […]

Update: 2022-05-18 07:22 GMT
trueasdfstory

ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തില്‍ അവസാനിച്ചു. ദിവസം മുഴുവനും ചുരുങ്ങിയ റേഞ്ചില്‍ വ്യാപാരം നടത്തിയ വിപണി, ഉയര്‍ച്ച പ്രകടമാക്കിയ...

ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തില്‍ അവസാനിച്ചു. ദിവസം മുഴുവനും ചുരുങ്ങിയ റേഞ്ചില്‍ വ്യാപാരം നടത്തിയ വിപണി, ഉയര്‍ച്ച പ്രകടമാക്കിയ സമയങ്ങളില്‍ ലാഭമെടുപ്പിന് വിധേയമായി. അതിനാല്‍, വിപണിയുടെ മുന്നേറ്റം തടസപ്പെട്ടു.
ഇന്നലത്തെ മുന്നേറ്റം ആവര്‍ത്തിക്കുവാനുള്ള വിപണിയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. നിഫ്റ്റിക്ക് 16,400 ലെവലില്‍ ശക്തമായ പ്രതിരോധം അനുഭവപ്പെടുകയും ചെയ്തു. 16,399.80 പോയിന്റ് വരെ എത്തിയതിനുശേഷം, ഈ നില മറികടക്കാന്‍ നിഫ്റ്റിക്ക് കഴിയാതെ വന്നതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും അവര്‍ ലാഭമെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു.
നിഫ്റ്റി 19 പോയിന്റ് (0.12 ശതമാനം) താഴ്ന്ന് 16,240.30 ലും, സെന്‍സെക്‌സ് 109.94 പോയിന്റ് (0.20 ശതമാനം) താഴ്ന്ന് 54,208.53 ലും അവസാനിച്ചു. ഉയരുന്ന പണപ്പെരുപ്പ നിരക്കും നീണ്ടു പോകുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടി റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഇന്ത്യയുടെ വളര്‍ച്ച അവലോകനം 7.8 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായി കുറച്ചത് നിക്ഷേപകര്‍ക്ക് തിരിച്ചടിയായി.
എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍ മേഖലകളൊഴികെ മറ്റെല്ലാ മേഖല സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. എഫ്എംസിജി 1.21 ശതമാനവും, ഹെല്‍ത്ത്‌കെയര്‍ 0.47 ശതമാനവും വളര്‍ന്നു. "കഴിഞ്ഞ വളര്‍ച്ചാ പ്രവചനത്തിനുശേഷം സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുന്ന ഘടകങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. യുക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ നീണ്ടു പോവുകയോ, ശക്തിപ്പെടുകയോ ചെയ്‌തേക്കാം. ഇത് സമ്പദ്ഘടനയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും," എസ് ആന്‍ഡ് പി പറഞ്ഞു.
തൊഴിലില്ലായ്മ നിരക്കുയര്‍ന്നാലും 40 വര്‍ഷത്തെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിനെ നേരിടുക തന്നെ വേണം എന്ന യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോമി പവലിന്റെ അഭിപ്രായം വിപണിയില്‍ നിരാശ ജനിപ്പിച്ചിട്ടുണ്ട്. ഫെഡിന്റെ നിരക്കുയര്‍ത്തല്‍ നടപടികള്‍ കൂടുതല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ തള്ളി വിട്ടേക്കാമെന്ന ഭീതി ശക്തിപ്പെട്ടു. ബ്രിട്ടനിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്കുകളും നാല്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണെന്ന റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് യൂറോപ്യന്‍ ഓഹരികളും നഷ്ടത്തില്‍ അവസാനിച്ചു.
കേന്ദ്ര ബാങ്കുകളെല്ലാം നിരക്കുയര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ തങ്ങളുടെ പണം നിരക്കു വര്‍ദ്ധന നേരിട്ടു ബാധിക്കാത്ത മേഖലകളിലേക്ക് മാറ്റണമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.
ഇന്നു ബിഎസ്ഇ യില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1,910 എണ്ണം നേരിയ നേട്ടത്തിലും, 1,440 ഓഹരികള്‍ നഷ്ടത്തിലും അവസാനിച്ചു. വോളട്ടിലിറ്റി ഇന്‍ഡെക്‌സ 1.96 ശതമാനം താഴ്ന്ന് 22.30 ല്‍ എത്തി. ഇത് വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ കുറയുന്നതിന്റെ ലക്ഷണമാണ്.
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റീട്ടെയില്‍ റിസേര്‍ച്ച് ഹെഡ് സിദ്ധാര്‍ത്ഥ് ഖേംകയുടെ അഭിപ്രായത്തില്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പന കുറയ്ക്കുകയോ, വോളട്ടിലിറ്റി ഇന്‍ഡെക്‌സ് 20 നു താഴേയ്ക്ക് വരികയോ ചെയ്താല്‍ മാത്രമേ വിപണിയില്‍ കുറച്ചുകാലത്തേക്ക് ഒരു ഏകീകരണം സംഭവിക്കുകയുള്ളൂ.
എല്‍ ആന്‍ഡ് ടി, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എസ്ബിഐ, ഇന്‍ഫോസിസ്, ഭാര്‍തി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.
"വിപണിയിലെ ട്രെന്‍ഡ് 'സൈഡ് വേയ്‌സായി' (ലാഭ നഷ്ടങ്ങളില്ലാതെ) കുറച്ചു കാലത്തേക്ക് തുടരാനാണ് സാധ്യത. നിഫ്റ്റിയില്‍ ഉയര്‍ന്നതലത്തിലുള്ള പ്രതിരോധം 16,400 ലും, താഴ്ന്ന നിലയിലുള്ള പിന്തുണ 16,000 ലുമാണ് കാണാന്‍ കഴിയുന്നത്," എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.
Tags:    

Similar News