ആറു ദിവസത്തെ നഷ്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ വിപണി
ഇന്ത്യന്‍ വിപണി അതിന്റെ ആറു ദിവസത്തെ നഷ്ടക്കച്ചവടം ഇന്ന് അവസാനിപ്പിച്ചു. സെന്‍സെക്‌സ് 180.22 പോയിന്റ് (0.34 ശതമാനം) നേട്ടത്തോടെ് 52,973.84 ല്‍ അവസാനിച്ചു. നിഫ്റ്റി 60.15 പോയിന്റ് (0.38 ശതമാനം) ലാഭത്തില്‍ 15,842.30 ലും ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേരിയ മുന്നേറ്റവും, ആഭ്യന്തര ഓഹരികളുടെ ആകര്‍ഷകമായ വിലയും ഈ മുന്നേറ്റത്തിന് സഹായകരമായി. സ്‌മോള്‍ കാപ്, മിഡ്കാപ് ഓഹരികളാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക 1.15 ശതമാനവും, ബിഎസ്ഇ മിഡ് കാപ് സൂചിക […]
ഇന്ത്യന്‍ വിപണി അതിന്റെ ആറു ദിവസത്തെ നഷ്ടക്കച്ചവടം ഇന്ന് അവസാനിപ്പിച്ചു. സെന്‍സെക്‌സ് 180.22 പോയിന്റ് (0.34 ശതമാനം) നേട്ടത്തോടെ് 52,973.84 ല്‍...
ഇന്ത്യന്‍ വിപണി അതിന്റെ ആറു ദിവസത്തെ നഷ്ടക്കച്ചവടം ഇന്ന് അവസാനിപ്പിച്ചു. സെന്‍സെക്‌സ് 180.22 പോയിന്റ് (0.34 ശതമാനം) നേട്ടത്തോടെ് 52,973.84 ല്‍ അവസാനിച്ചു. നിഫ്റ്റി 60.15 പോയിന്റ് (0.38 ശതമാനം) ലാഭത്തില്‍ 15,842.30 ലും ക്ലോസ് ചെയ്തു.
ആഗോള വിപണികളിലെ നേരിയ മുന്നേറ്റവും, ആഭ്യന്തര ഓഹരികളുടെ ആകര്‍ഷകമായ വിലയും ഈ മുന്നേറ്റത്തിന് സഹായകരമായി. സ്‌മോള്‍ കാപ്, മിഡ്കാപ് ഓഹരികളാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക 1.15 ശതമാനവും, ബിഎസ്ഇ മിഡ് കാപ് സൂചിക 1.51 ശതമാനവും നേട്ടമുണ്ടാക്കി. ഐഡിയ, ക്രിസില്‍, എല്‍ജി, കാന്റബില്‍, എന്‍ബി വെഞ്ച്വേഴ്‌സ്, ജെകെ പേപ്പര്‍ എന്നിവ 10-20 ശതമാനം വരെ ഉയര്‍ന്നു.
സ്‌മോള്‍ കാപ്, മിഡ് കാപ് ഓഹരികളിലുണ്ടായ പുതിയ ഡിമാന്‍ഡ് രണ്ടാഴ്ച്ചത്തെ തകര്‍ച്ചയ്ക്കുശേഷം വിപണിക്ക് പുതുജീവന്‍ നല്‍കി. ബിഎസ്ഇയില്‍ വ്യാപാരത്തിന് എത്തിയ ഓഹരികളില്‍ 2,232 എണ്ണം ലാഭത്തിലായി. നഷ്ടത്തില്‍ 1,165 എണ്ണവും.
എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു: "നിഫ്റ്റി മിതമായ റേഞ്ചില്‍ ഏകീകരണത്തിനാണ് (Consolidation) ശ്രമിച്ചത്. കാരണം വിപണിക്ക് കൃത്യമായ ദിശയില്ല. സൂചിക 15,800 നും 16,000 നും മധ്യേയുള്ള ഇടുങ്ങിയ റേഞ്ചില്‍ നിലനിന്നാല്‍ സൈഡ്‌വേയ്‌സ് പാറ്റേണ്‍ തുടരാനാണ് സാധ്യത. നിര്‍ണായകമായ ഒരു ബ്രേക്കൗട്ട് ഏതു ദിശയിലേക്ക് സംഭവിച്ചാലും അത് കുറച്ചു നേരത്തേക്ക് തുടരാനാണ് സാധ്യത."
ഇന്ത്യയുെട വോളട്ടിലിറ്റി ഇന്‍ഡെക്‌സില്‍ 4.43 ശതമാനം കുറവുണ്ടായി. ഇതിനര്‍ഥം, വിപണിയില്‍ നിലനിന്നിരുന്ന ഭയാശങ്കകള്‍ക്ക് അല്‍പ്പം കുറവുണ്ടായി എന്നാണ്. ഐടി, ടെക്‌നോളജി മേഖല ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് അവസാനിച്ചത്. ഓട്ടോ, ബാങ്ക്, റിയല്‍ എസ്‌റ്റേറ്റ്, പവര്‍,യൂട്ടിലിറ്റീസ് എന്നിവ രണ്ട് ശതമാനം വീതം നേട്ടമുണ്ടാക്കി. ഈ ഓഹരികളില്‍ പുതുതായി ഉണ്ടായ വാങ്ങലും, വിലക്കുറവിന്റെ ആനുകൂല്യം മുതലെടുത്ത് ഷോര്‍ട്ട് കവറിംഗ് സംഭവിച്ചതും ഗുണകരമായി.
റിലയന്‍സ് സെക്യൂരിറ്റീസ് റിസര്‍ച്ച് ഹെഡ് മിതുല്‍ ഷായുടെ അഭിപ്രായത്തില്‍, "ജിഎസ്ടി വരുമാനം സര്‍വകാല റെക്കോഡായ 1.68 ലക്ഷം കോടി രൂപയിലേക്ക് ഏപ്രിലില്‍ എത്തി. 2022 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ജിഎസ്ടി വരുമാനം 30 ശതമാനം വര്‍ദ്ധനവോടെ 14.83 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. വിതരണ ശൃംഖലയിലെ തടസങ്ങളും, ഉയര്‍ന്ന അസംസ്‌കൃത വസ്തു വിലകളും, വേതന വര്‍ദ്ധനവും നിലനില്‍ക്കുന്നുവെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെയും, തിരിച്ചുവരവിന്റെയും പാതയിലാണ്. ഇത് എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നുണ്ട്. സമീപകാലത്ത് വിപണിക്ക് നിര്‍ണായകമാകുക ആഗോള ഓഹരി വിപണികളിലെ ട്രെന്‍ഡും, ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും, രൂപയുടെ മൂല്യ വ്യതിയാനങ്ങളുമാണ്."