ആഗോള സൂചനകള്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് നിര്‍ണ്ണായക നീക്കങ്ങളൊന്നും സംഭവിക്കാനിടയില്ല. വിപണിയെ ചലിപ്പിക്കാന്‍ ശേഷിയുള്ള പ്രധാന വാര്‍ത്തകളൊന്നും ഇന്ന് പുറത്തുവരാനില്ല. ആഗോള സൂചനകള്‍ തന്നെയാകും വിപണിയുടെ ഗതി നിര്‍ണ്ണയിക്കുക. കമ്പനികളുടെ ത്രൈമാസ ഫലങ്ങള്‍ ഇന്ന് വിപണിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കും. സുപ്രധാനമായ എല്‍ഐസിയുടെ ലിസ്റ്റിംഗ് നാളെയാണ്. കൂടാതെ, ഏപ്രിലിലെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളും നാളെ പുറത്തു വരും. വിദേശ നിക്ഷേപകര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ആഭ്യന്തര വിപണിയില്‍ വില്‍പ്പന നടത്തുന്ന വിദേശ നിക്ഷേപകരുടെ നീക്കവും പ്രധാനമാണ്. […]
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് നിര്‍ണ്ണായക നീക്കങ്ങളൊന്നും സംഭവിക്കാനിടയില്ല. വിപണിയെ ചലിപ്പിക്കാന്‍ ശേഷിയുള്ള പ്രധാന വാര്‍ത്തകളൊന്നും...
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് നിര്‍ണ്ണായക നീക്കങ്ങളൊന്നും സംഭവിക്കാനിടയില്ല. വിപണിയെ ചലിപ്പിക്കാന്‍ ശേഷിയുള്ള പ്രധാന വാര്‍ത്തകളൊന്നും ഇന്ന് പുറത്തുവരാനില്ല. ആഗോള സൂചനകള്‍ തന്നെയാകും വിപണിയുടെ ഗതി നിര്‍ണ്ണയിക്കുക.
കമ്പനികളുടെ ത്രൈമാസ ഫലങ്ങള്‍ ഇന്ന് വിപണിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കും. സുപ്രധാനമായ എല്‍ഐസിയുടെ ലിസ്റ്റിംഗ് നാളെയാണ്. കൂടാതെ, ഏപ്രിലിലെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളും നാളെ പുറത്തു വരും.
വിദേശ നിക്ഷേപകര്‍
കഴിഞ്ഞ കുറേ ദിവസങ്ങളായി ആഭ്യന്തര വിപണിയില്‍ വില്‍പ്പന നടത്തുന്ന വിദേശ നിക്ഷേപകരുടെ നീക്കവും പ്രധാനമാണ്. ലോകമെമ്പാടുമുള്ള പണപ്പെരുപ്പം വിപണികളുടെ പ്രധാന ആശങ്കയാണ്. മേയ് മാസം പകുതിയാവുമ്പോള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 25,200 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ച് പിന്മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി അവര്‍ പൂര്‍ണ്ണമായും വില്‍പ്പനയുടെ തിരക്കിലാണ്. 1.65 ലക്ഷം കോടി രൂപയാണ് ഈ കാലയളവിനുള്ളില്‍ അവര്‍ പിന്‍വലിച്ചത്.
വിദേശ വിപണികള്‍
ഏഷ്യന്‍ വിപണികളില്‍ ഇന്ന് രാവിലെ സമ്മിശ്ര പ്രതികരണമാണ്. സിംഗപ്പൂര്‍ എസ്ജിഎസ് നിഫ്റ്റി രാവിലെ 8.18 ന് 0.22 ശതമാനം ഉയര്‍ച്ചയിലാണ്. മറ്റു പ്രധാന വിപണികളായ ടോക്യോയിലെ നിക്കി 0.39 ശതമാനവും, തായ്‌വാന്‍ വെയ്റ്റഡ് 0.51 ശതമാനവും നേട്ടത്തിലാണ്. എന്നാല്‍ ഷാംങ്ഹായ്, ചൈന എ50, ഹോങ്കോഗിലെ ഹാംഗ്‌സെംങ് സൂചിക, സിയോളിലെ കോസ്പി എന്നിവ നഷ്ടം കാണിക്കുന്നു.
വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണി ലാഭത്തിലായിരുന്നു. ഡൗ ജോണ്‍സ് 1.47 ശതമാനവും, എസ്ആന്‍ഡ്പി500 2.39 ശതമാനവും, നാസ്ഡാക്ക് 3.82 ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്ഥിരത കൈവരിക്കുന്ന അമേരിക്കന്‍ വിപണി വിദേശ നിക്ഷേപ സ്ഥാപനങ്ങളെ തിരികെ വിളിച്ചേക്കാം. ഇന്ത്യയുള്‍പ്പെടെയുള്ള വളരുന്ന സമ്പദ് വ്യവസ്ഥകളെ അസ്ഥിരമാക്കുന്ന അനേകം ഘടകങ്ങള്‍ നിലനില്‍ക്കുന്നതിനാലാണിത്.
ആഗോളതലത്തില്‍ സെന്‍ട്രല്‍ ബാങ്കുകളുടെ വര്‍ധിച്ചുവരുന്ന ബോണ്ട് യീല്‍ഡും, ഉയര്‍ന്ന പണപ്പെരുപ്പ നിലവാരവും, പണനയം കര്‍ശനമാക്കുന്ന നടപടികളും വിപണികളെ അലട്ടുന്നുണ്ട്.
കമ്പനി ഫലങ്ങള്‍
ഇന്ന് പ്രധാനമായും പുറത്ത് വരാനുള്ള കമ്പനി ഫലങ്ങള്‍ ഇവയാണ്: ഭാരത് ഫോര്‍ജ്, ഫിനോ പേയ്‌മെന്റ് ബാങ്ക്, ഗ്ലാക്‌സോ സ്മിത്ത് ക്ലിന്‍ ഫാര്‍മ, സെഞ്ച്വറി പ്ലൈവുഡ്‌സ്, റേയ്മണ്ട്‌സ്. ഈ ആഴ്ചയില്‍ പുറത്തുവരാനുള്ള സുപ്രധാന ഫലങ്ങള്‍ ഭാരതി എയര്‍ടെല്‍, ഡിഎല്‍എഫ്, ഇന്ത്യന്‍ ഓയില്‍, ഐടിസി, ഐഡിഎഫ്സി, ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി തുടങ്ങിയവയാണ്.
ക്രൂഡ് ഓയില്‍
ക്രൂഡ് ഓയില്‍ വിലകള്‍ ഏഷ്യന്‍ വിപണിയില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇന്ന് രാവിലെ 0.6 ശതമാനം ഉയര്‍ന്ന് 110 ഡോളറില്‍ എത്തിനില്‍ക്കുന്നു. ഇത് ഇന്ത്യന്‍ വിപണിയ്ക്ക് തിരിച്ചടിയാവും. യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ ഓയിലിനു മേല്‍ ഏര്‍പ്പെടുത്തിയേക്കാവുന്ന ഉപരോധമാണ് വില വര്‍ധനവിന് കാരണം. എണ്ണ വില ഈ ആഴ്ചയില്‍ ഒട്ടും കുറയാവുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ എക്കണോമിക്ക് ഡേറ്റ ഇന്ന് പുറത്ത് വന്നേക്കും. ഇത് വിലയിരുത്തിയതിനു ശേഷം മാത്രമേ എണ്ണയുടെ കാര്യത്തില്‍ കൃത്യമായ ഒരു നിലപാട് അവര്‍ സ്വീകരിക്കുകയുള്ളു.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,625 രൂപ (മേയ് 13)
ഒരു ഡോളറിന് 77.31 രൂപ (മേയ് 13)
ബ്രെന്റ് ക്രൂഡ് ബാരലിന് 109.84 ഡോളര്‍ (മേയ് 16, 8.14 am)
ഒരു ബിറ്റ്‌കൊയ്‌ന്റെ വില 24,72,841 രൂപ (മേയ് 16, 8.15 am, വസീര്‍എക്‌സ്)