രൂപയുടെ വീഴ്ച്ച, പലിശ വർധന: മനം മടുത്ത് നിക്ഷേപകർ

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ കലാശിച്ചു. ആഗോള വിപണികളെ പിന്തുടര്‍ന്ന് സൂചികകള്‍ വളരെ താഴ്ന്നാണ് വ്യാപാരം തുടങ്ങിയതെങ്കിലും 'ബാര്‍ഗെയിന്‍ ഹണ്ടിംഗിലൂടെ' രണ്ടാം ഘട്ടത്തില്‍ വലിയൊരളവു വരെ നഷ്ടം നികത്താന്‍ സാധിച്ചു. സെന്‍സെക്‌സ് 364.91 പോയിന്റ് നഷ്ടത്തില്‍ 54,470.67 ല്‍ അവസാനിച്ചു. നിഫ്റ്റി 109.40 പോയിന്റ് നഷ്ടത്തില്‍ 16,301.85 ല്‍ എത്തിച്ചേര്‍ന്നു. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇന്ത്യന്‍ രൂപയിലുണ്ടായ ക്രമാനുഗതമായ വിലയിടിവും, ചൈനയിലെ തുടര്‍ച്ചയായ ലോക്ഡൗണുകള്‍ സൃഷ്ടിക്കുന്ന ഡിമാന്‍ഡ് കുറവും, നിരക്കുയര്‍ത്തല്‍ ഭീതിയും നിക്ഷേപകരുടെ മനം […]

Update: 2022-05-09 06:53 GMT

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ കലാശിച്ചു. ആഗോള വിപണികളെ പിന്തുടര്‍ന്ന് സൂചികകള്‍ വളരെ താഴ്ന്നാണ് വ്യാപാരം തുടങ്ങിയതെങ്കിലും 'ബാര്‍ഗെയിന്‍ ഹണ്ടിംഗിലൂടെ' രണ്ടാം ഘട്ടത്തില്‍ വലിയൊരളവു വരെ നഷ്ടം നികത്താന്‍ സാധിച്ചു.

സെന്‍സെക്‌സ് 364.91 പോയിന്റ് നഷ്ടത്തില്‍ 54,470.67 ല്‍ അവസാനിച്ചു. നിഫ്റ്റി 109.40 പോയിന്റ് നഷ്ടത്തില്‍ 16,301.85 ല്‍ എത്തിച്ചേര്‍ന്നു. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇന്ത്യന്‍ രൂപയിലുണ്ടായ ക്രമാനുഗതമായ വിലയിടിവും, ചൈനയിലെ തുടര്‍ച്ചയായ ലോക്ഡൗണുകള്‍ സൃഷ്ടിക്കുന്ന ഡിമാന്‍ഡ് കുറവും, നിരക്കുയര്‍ത്തല്‍ ഭീതിയും നിക്ഷേപകരുടെ മനം മടുപ്പിച്ചു.

ഡോളറിനെതിരെ രൂപ ഇന്ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 77.52 ല്‍ എത്തിച്ചേര്‍ന്നു.

മോട്ടിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഫോറെക്‌സ് ആന്‍ഡ് ബുള്ള്യന്‍ അനലിസ്റ്റ്് ഗൗരംഗ് സോമയ്യ പറയുന്നു: "കഴിഞ്ഞ ആഴ്ച്ചയിലെ കേന്ദ്ര ബാങ്കിന്റെ നടപടി മിക്കവാറും എല്ലാ കറന്‍സികളിലും ചാഞ്ചാട്ടമുണ്ടാക്കി. ശക്തമായ ഡോളറും, ക്രൂഡോയില്‍ വില വര്‍ദ്ധനവും വിപണിയുടെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നു. ഈ ആഴ്ച്ച വിപണിയുടെ ശ്രദ്ധ ഇന്ത്യയിലെയും, അമേരിക്കയിലെയും പണപ്പെരുപ്പ കണക്കുകളിലായിരിക്കും."

വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്, ക്രൂഡ് വില ഉയരുന്ന സമയത്തെ രൂപയുടെ മൂല്യ ശോഷണം വളരെ ദോഷം ചെയ്യുമെന്നാണ്. പ്രത്യേകിച്ചും, ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഇതിലൂടെ വര്‍ദ്ധിക്കും. ആഭ്യന്തര ഇന്ധന ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ കണ്ടെത്തുന്നത്. എന്നിരുന്നാലും, ചില ഐടി കമ്പനികളുടെ ഓഹരികള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഡോളറിലുള്ള ഇവയുടെ വരുമാനം വര്‍ദ്ധിക്കുമെന്നതാണ് ഇതിനു കാരണം.

എച്ച്‌സിഎല്‍ ടെക്കിന്റെ ഓഹരികള്‍ 2.44 ശതമാനം ഉയര്‍ന്നു. ഇന്‍ഫോസിസും, ടിസിഎസും യഥാക്രമം 1.73 ശതമാനവും, 0.38 ശതമാനവും ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ നാല് ശതമാനം ഇടിവ് സംഭവിച്ചു. ഇതിനു കാരണം കമ്പനിയുടെ നാലാംപാദ ഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതാണ്.

വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,416 ഓഹരികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാല്‍, 1,052 ഓഹരികള്‍ ലാഭത്തിലായിരുന്നു. ഇന്ത്യയുടെ വോളട്ടിലിറ്റി ഇന്‍ഡെക്‌സ് എന്‍എസ്ഇയില്‍ 3.68 ശതമാനം ഉയര്‍ന്നു. ഇത് സൂചിപ്പിക്കുന്നത് വിപണിയില്‍ നിലനില്‍ക്കുന്ന കടുത്ത അനിശ്ചിതത്വമാണ്.

Tags:    

Similar News