സ്വര്‍ണ വിപണികള്‍ക്ക് ഉണർവ്വേകി അക്ഷയതൃതീയ

കോവിഡിൻറെ ക്ഷീണത്തില്‍ നിന്നും കരകയറുന്ന  സ്വര്‍ണ വിപണികൾക്ക് പുത്തൻ ഉണർവ്വേകി റിക്കോർഡ് കച്ചവടമാണ് അക്ഷയതൃതീയ ദിനത്തിൽ കേരളത്തിലെ സ്വർണ്ണകടകളിൽ നടന്നത്. അക്ഷയതൃതീയയോടനുബന്ധിച്ച്  പൊതു അവധികൂടി വന്നത്  വിൽപ്പന വർദ്ധിക്കാൻ കാരണമായി. ഈ ദിനമാണ് പൊതുവെ രാജ്യത്ത് ഏറ്റവും വലിയ ഒറ്റദിന വ്യാപാരം നടക്കാറുള്ളതും. ഇത്തവണ വേനല്‍ ചൂടുപോലും അവഗണിച്ചാണ് ആളുകള്‍ ജ്വല്ലറികളിലേക്ക് എത്തിയത്. ഗ്രാമിന് 4720 രൂപയും, പവന് 37,760 രൂപയുമാണ് ഇന്ന് സ്വര്‍ണ വില. പല പ്രാദേശിക മേഖലകളിലും മാത്രമായി ചുരുങ്ങിയിരുന്ന അക്ഷയ തൃതീയ ഇന്ന് […]

Update: 2022-05-03 07:03 GMT

കോവിഡിൻറെ ക്ഷീണത്തില്‍ നിന്നും കരകയറുന്ന സ്വര്‍ണ വിപണികൾക്ക് പുത്തൻ ഉണർവ്വേകി റിക്കോർഡ് കച്ചവടമാണ് അക്ഷയതൃതീയ ദിനത്തിൽ കേരളത്തിലെ സ്വർണ്ണകടകളിൽ നടന്നത്. അക്ഷയതൃതീയയോടനുബന്ധിച്ച് പൊതു അവധികൂടി വന്നത് വിൽപ്പന വർദ്ധിക്കാൻ കാരണമായി.

ഈ ദിനമാണ് പൊതുവെ രാജ്യത്ത് ഏറ്റവും വലിയ ഒറ്റദിന വ്യാപാരം നടക്കാറുള്ളതും. ഇത്തവണ വേനല്‍ ചൂടുപോലും അവഗണിച്ചാണ് ആളുകള്‍ ജ്വല്ലറികളിലേക്ക് എത്തിയത്. ഗ്രാമിന് 4720 രൂപയും, പവന് 37,760 രൂപയുമാണ് ഇന്ന് സ്വര്‍ണ വില. പല പ്രാദേശിക മേഖലകളിലും മാത്രമായി ചുരുങ്ങിയിരുന്ന അക്ഷയ തൃതീയ ഇന്ന് രാജ്യ വ്യാപകമായ ആഘോഷമായി മാറിക്കഴിഞ്ഞു.

“കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ നിയന്ത്രണങ്ങളോടെയുള്ള അക്ഷയതൃതീയയാണ് കടന്നു പോയത്. കോവിഡിനുമുന്‍പുള്ള അക്ഷയതൃതീയയ്ക്ക് സമാനമാണ് ഈ വര്‍ഷം. മലയാളികള്‍ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇന്ന് സ്വർണ്ണ വില വർദ്ധിക്കാതിരുന്നതും ഉപഭോക്താക്കളെ ജ്വല്ലറികളിലേക്ക് അടുപ്പിക്കുന്നുണ്ട്. കല്ല്യാണ സീസണ്‍ കൂടി ആയതിനാല്‍ വില്‍പ്പനയില്‍ പൊതുവേ ഉയര്‍ച്ചയാണുള്ളത്. അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങാന്‍ ഇതും ഒരു കാരണമാണ്. കല്യാണ ആഭരണങ്ങള്‍ക്കും പരമ്പരാഗത ആഭരണങ്ങള്‍ക്കുമാണ് പ്രധാനമായും ആവശ്യക്കാരേറെയുള്ളത്. എല്ലാ പര്‍ച്ചേസിനും സമ്മാനങ്ങളും, ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ഇന്ന് വില്‍പ്പന നടത്തുന്നത്. സാധാരണയുള്ള വില്‍പ്പനയുടെ എട്ടിരട്ടിയോളം അക്ഷയതൃതീയ ദിനത്തില്‍ ഉണ്ടാകാറുണ്ട്. മുന്‍കൂട്ടി ബുക്കിംഗ് സൗകര്യമുള്ളത് അക്ഷയ തൃതീയയ്ക്ക് പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു പവന് 1000 രൂപ അടച്ചാല്‍ പോലും ബുക്കിംഗ് ലഭ്യമായിരുന്നു. ചുങ്കത്തിന്റെ കൊല്ലത്തെ ഷോറൂമില്‍ മാത്രം 600 ബുക്കിംഗുകള്‍ ഉണ്ടായിട്ടുണ്ട്. അത് കൂടാതെ സാധാരണ വില്‍പ്പന വേറേയുമുണ്ട്,” ചുങ്കത്ത് ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ രാജീവ് പോള്‍ പറഞ്ഞു.

കനത്ത തിരക്കുകള്‍ തന്നെയാണ് എ ഗിരി പൈ ജ്വല്ലറിയിലുമെന്നാണ് ഡയറക്ടര്‍ രമേശ് പൈ പങ്കുവച്ചത്.

രാവിലെ 6 - 10 ന് തുടങ്ങിയ മുഹൂർത്തം കണക്കിലെടുത്ത് അതിരാവിലെ തന്നെ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ എത്തി ചേർന്നിരുന്നു. ചെറുപട്ടണങ്ങളിലെ സ്വർണക്കടകളടക്കം സംസ്ഥാനത്തെ എല്ലാ സ്വർണ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ഉപഭോക്താക്കൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാച്ചിപിച്ചതും,വില കുറഞ്ഞതും ഉപഭോക്താക്കൾക്ക് ഗുണകരമായി.
കോവിഡ് മൂലം കഴിഞ്ഞ 2 വർഷം ആഘോഷമില്ലായിരുന്നു. 2019 ൽ മെയ് 7 നായിരുന്നു അക്ഷയതൃതീയ, അന്ന്പവൻ വില 24000 രൂപയിൽ താഴെയായിരുന്നു.
ഇന്ന് 37760 രൂപയിലെത്തിയെങ്കിലും വാങ്ങൽ ശക്തിക്ക് വലിയ കുറവുണ്ടായില്ല.
അക്ഷയ തൃതീയ ദിവസം ഇൻഡ്യയൊട്ടാകെ ഏകദേശം 15000 കോടി രൂപയുടെ സ്വർണ വ്യാപാരം നടന്നതായി വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേരളത്തിൽ ഏകദേശം 2000 - 2250 കോടി രൂപയുടെ സ്വർണ വ്യാപാരം നടന്നതായിട്ടാണ് ലഭിക്കുന്ന സൂചനകളെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻറ് അസ്സോസിയേഷൻ ട്രഷർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

2021ല്‍ ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങളുടെ ഉപഭോഗം ഏകദേശം 797 മെട്രിക് ടണ്‍ ആയിരുന്നു. നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി തുടങ്ങിയ പ്രതിസന്ധികളില്‍ തളർന്നു പോയ വിപണി പോയവര്‍ഷം മുന്നേറാൻ തുടങ്ങിയിരുന്നു.

കഴിഞ്ഞ 15 ദിവസത്തോളമായി വിപണിയില്‍ ഒരു പോസിറ്റീവ് തരംഗമാണ് നിലനില്‍ക്കുന്നത്. ഏതാണ്ട് 30 ടണ്ണോളം വ്യാപാരമാണ് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ശരാശരി വില്‍പ്പന വില (എഎസ്പി) 23 ശതമാനമാണ് വര്‍ദ്ധിച്ചത്.

 

Tags:    

Similar News