ഇപിഎഫ് പലിശനിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചു

EPFO fixes 8.1 pc as interest rate on EPF deposits for 2021-22 ഡെല്‍ഹി: പിഎഫ് നിക്ഷേപ പലിശ നിരക്ക് കുറച്ച് എംപ്ലോയിമെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. 2020-21 വര്‍ഷത്തിലെ 8.5 ശതമാനം പലിശ നിരക്കില്‍ നിന്നുമാണ് 8.1 ശതമാനമായി കുറച്ചിരിക്കുന്നത്. 1977-78 വര്‍ഷത്തിലാണ് ഏറ്റവും താഴ്ന്ന നിരക്കില്‍ പലിശ എത്തിയത്. അന്ന് 8 ശതമാനമായിരുന്നു. ഇപിഎഫ്ഒയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ മാത്രമേ […]

Update: 2022-03-12 03:23 GMT

EPFO fixes 8.1 pc as interest rate on EPF deposits for 2021-22

ഡെല്‍ഹി: പിഎഫ് നിക്ഷേപ പലിശ നിരക്ക് കുറച്ച് എംപ്ലോയിമെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍.

2020-21 വര്‍ഷത്തിലെ 8.5 ശതമാനം പലിശ നിരക്കില്‍ നിന്നുമാണ് 8.1 ശതമാനമായി കുറച്ചിരിക്കുന്നത്.

1977-78 വര്‍ഷത്തിലാണ് ഏറ്റവും താഴ്ന്ന നിരക്കില്‍ പലിശ എത്തിയത്. അന്ന് 8 ശതമാനമായിരുന്നു. ഇപിഎഫ്ഒയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ മാത്രമേ പതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വരു.

2020 മാര്‍ച്ചില്‍ ഏഴുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് പലിശ എത്തിയിരുന്നു. അന്ന് 8.65 ശതമാനത്തില്‍ നിന്നും 8.5 ശതമാനത്തിലേക്കാണ് കുറച്ചത്.2011-12 ല്‍ 8.25 ശതമാനമായിരുന്ന പലിശ നിരക്ക്.2012-13 ല്‍ 8.50 ശതമാനത്തിലേക്കും 2013-14 ല്‍ 8.75 ശതമാനത്തിലേക്കും ഉയര്‍ന്നു.

2015-16 ല്‍ അത് 8.8 ശതമാനമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 8.65 ശതമാനം, 8.55 ശതമാനം, 8.5 ശതമാനം എന്നിങ്ങനെ കുറയുന്ന ട്രെന്‍ഡായിരുന്നു.

അഞ്ചു കോടിയിലധികം വരിക്കാരാണ് പി എഫിൽ അംഗമായിട്ടുള്ളത്.

Tags:    

Similar News