'സ്‌ക്രാപ്പ്' അധിഷ്ഠിത സ്റ്റീൽ ഉത്പാദനം ലക്ഷ്യമിട്ട് ടാറ്റ സ്റ്റീല്‍

പരിസ്ഥിതിക്ക് കൂടുതല്‍ പ്രാധാന്യം നൽകി സ്‌ക്രാപ്പ് അധിഷ്ഠിത ഉല്‍പ്പാദന പ്രക്രിയകളില്‍ നിന്ന് വലിയ അളവില്‍ സ്റ്റീല്‍ നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ സ്റ്റീല്‍. കമ്പനികള്‍ നെറ്റ് സീറോയും കാലാവസ്ഥാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ ശ്രമിക്കുന്ന ഒരു സമയത്ത്, പരമ്പരാഗത ബ്ലാസ്റ്റ് ഫര്‍ണസോ അടിസ്ഥാന ഓക്‌സിജന്‍ ഫര്‍ണസോ താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍ തീവ്രത കുറവായ സ്‌ക്രാപ്പ് അധിഷ്ഠിത ഉല്‍പാദന പ്രക്രിയയിലേക്ക് പോകാനാണ് ടാറ്റ മുന്കയ്യെടുക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 20 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉല്പാദന ശേഷിയുള്ള കമ്പനിക്ക് അത് 40 ദശലക്ഷം ടണ്ണായി ഇരട്ടിയാക്കാന്‍ […]

Update: 2022-03-06 00:35 GMT

പരിസ്ഥിതിക്ക് കൂടുതല്‍ പ്രാധാന്യം നൽകി സ്‌ക്രാപ്പ് അധിഷ്ഠിത ഉല്‍പ്പാദന പ്രക്രിയകളില്‍ നിന്ന് വലിയ അളവില്‍ സ്റ്റീല്‍ നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ സ്റ്റീല്‍.

കമ്പനികള്‍ നെറ്റ് സീറോയും കാലാവസ്ഥാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ ശ്രമിക്കുന്ന ഒരു സമയത്ത്, പരമ്പരാഗത ബ്ലാസ്റ്റ് ഫര്‍ണസോ അടിസ്ഥാന ഓക്‌സിജന്‍ ഫര്‍ണസോ താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍ തീവ്രത കുറവായ സ്‌ക്രാപ്പ് അധിഷ്ഠിത ഉല്‍പാദന പ്രക്രിയയിലേക്ക് പോകാനാണ് ടാറ്റ മുന്കയ്യെടുക്കുന്നത്.

ഇന്ത്യയില്‍ ഏകദേശം 20 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉല്പാദന ശേഷിയുള്ള കമ്പനിക്ക് അത് 40 ദശലക്ഷം ടണ്ണായി ഇരട്ടിയാക്കാന്‍ പദ്ധതിയുണ്ട്, ഇതിന്റെ ഒരു പ്രധാന ഭാഗം കാര്‍ബണ്‍ തീവ്രത കുറഞ്ഞ പ്രക്രിയകളിലൂടെ ആയിരിക്കും.

പദ്ധതിയുടെ ഭാഗമായി ടാറ്റ സ്റ്റീല്‍ റോഹ്തക്കില്‍ 0.5 ദശലക്ഷം ടണ്‍ സ്‌ക്രാപ്പ് പ്രോസസ്സിംഗ് പ്ലാന്റ് സ്ഥാപിച്ചു. ഭാവിയില്‍ രാജ്യത്തുടനീളം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കും. സ്‌ക്രാപ്പിന്റെ ഉയര്‍ന്ന ലഭ്യത കണക്കിലെടുത്ത് സ്‌ക്രാപ്പ് ശേഖരണം എളുപ്പമാകും

നിലവില്‍, ബ്ലാസ്റ്റ് ഫര്‍ണസില്‍ നിന്നോ അടിസ്ഥാന ഓക്‌സിജന്‍ ഫര്‍ണസില്‍ നിന്നോ ഒരു ടണ്‍ ക്രൂഡ് സ്റ്റീല്‍ നിർമാണത്തിൽ പുറന്തള്ളുന്നത് 2.5 ടണ്‍ കാര്‍ബണ്‍ ആണ്. സ്‌ക്രാപ്പ് അധിഷ്ഠിത പ്രക്രിയകളോടെ ഇത് ഏകദേശം 0.1-0.2 ടണ്‍ കാര്‍ബണായി കുറയും. എന്നിരുന്നാലും, സ്റ്റീലിന്റെ ആഴത്തിലുള്ള ഡീകാര്‍ബണൈസേഷനുള്ള സാങ്കേതികവിദ്യകള്‍ ആഗോളതലത്തില്‍ ഇതുവരെ ലഭ്യമല്ലാത്തതിനാല്‍, കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനൊപ്പം വളര്‍ച്ചയെ സന്തുലിതമാക്കുന്നത് സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു ഭാരിച്ച കടമയാണ്. അത്തരമൊരു സാഹചര്യത്തില്‍, ഡീകാര്‍ബണൈസേഷനുള്ള സാങ്കേതിക വിദ്യകള്‍ ലഭ്യമാകുന്നതുവരെ, ബ്ലാസ്റ്റ് ഫര്‍ണസ് അല്ലെങ്കില്‍ അടിസ്ഥാന ഓക്‌സിജന്‍ ഫര്‍ണസ് എന്നിവയിലൂടെ നിലവിലുള്ള സ്റ്റീല്‍ നിര്‍മ്മാണം നടത്തേണ്ടി വരും.

2030 നടുപ്പിച്ച് ഒരു ടണ്‍ ക്രൂഡ് സ്റ്റീലില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഏകദേശം 30 ശതമാനം കുറയ്ക്കാന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നുണ്ട്.. ഇത് ഒരു ടണ്‍ ക്രൂഡ് സ്റ്റീലിന് നിലവിലുള്ള 2.5 ല്‍ നിന്ന് 1.8 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കും.

Tags:    

Similar News