റഷ്യ മാധ്യമങ്ങളെ തളക്കുന്നു; ഫേയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു
യുക്രെയിനിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ജയില്‍വാസം നല്‍കുമെന്ന നിയമം പാസാക്കി റഷ്യ. ഇതിന്റെ ഭാഗമായി ഫേസ്ബുക്കും മെറ്റാ പ്ലാറ്റ്ഫോമുകളും റഷ്യ തടയും. പാര്‍ലമെന്റിന്റെ ലോവര്‍ ചേംബര്‍ അംഗീകരിച്ച പുതിയ നിയമം അനുസരിച്ച് റഷ്യന്‍ സായുധ സേനയുടെ ഉപയോഗത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് 15 വര്‍ഷം തടവോ, അതുമല്ലങ്കില്‍ 1.5 ദശലക്ഷം റൂബിള്‍ വരെ പിഴയോ ആണ് ശിക്ഷ. ഇത് ഏകദേശം 10 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. […]
യുക്രെയിനിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ജയില്‍വാസം നല്‍കുമെന്ന നിയമം പാസാക്കി റഷ്യ. ഇതിന്റെ ഭാഗമായി ഫേസ്ബുക്കും മെറ്റാ പ്ലാറ്റ്ഫോമുകളും റഷ്യ തടയും.
പാര്‍ലമെന്റിന്റെ ലോവര്‍ ചേംബര്‍ അംഗീകരിച്ച പുതിയ നിയമം അനുസരിച്ച് റഷ്യന്‍ സായുധ സേനയുടെ ഉപയോഗത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.
ഇത്തരത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് 15 വര്‍ഷം തടവോ, അതുമല്ലങ്കില്‍ 1.5 ദശലക്ഷം റൂബിള്‍ വരെ പിഴയോ ആണ് ശിക്ഷ. ഇത് ഏകദേശം 10 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും.
റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരികാത്ത റഷ്യയുടെ സൈനിക മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ലംഘനമായി കണക്കാക്കും.
റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും, റിപ്പോര്‍ട്ടറുടെ പേരുവച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിയന്ത്രിക്കാനും, യുക്രെനില്‍ ക്രൈംലിന്‍ നടപ്പിലാക്കുന്ന സമാധാന ദൗത്യത്തിനുവേണ്ടിയുള്ള പ്രത്യേക സൈനിക പ്രവര്‍ത്തനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും വാര്‍ത്താ വൃത്തങ്ങളോട് റഷ്യ അറിയിച്ചിട്ടുണ്ട്.
റഷ്യയിലെ സംപ്രേക്ഷണം നിര്‍ത്തുമെന്ന് സിഎന്‍എന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും ബ്ലൂംബെര്‍ഗ് ന്യൂസും രാജ്യത്ത് തങ്ങളുടെ ലേഖകരുടെ ജോലി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും പ്രഖ്യാപിച്ചു.
പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ റഷ്യന്‍ സൈന്യത്തിന്റെ പങ്കിനെ പറ്റിയുള്ള വിവരങ്ങളും യുക്രെയ്നിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള വിവരണങ്ങളും തടയാന്‍ ഈ നിയമം സഹായിച്ചേക്കും.