ഉയര്‍ന്ന പലിശ കാലത്തും 8.9 ശതമാനത്തിന് വ്യക്തിഗത വായ്പ ലഭിക്കും

  വിപണിയില്‍ പലിശ നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും വായ്പകളുടെ പലിശ നിരക്കുകളും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഉത്സവകാലത്ത് ഭവന വായ്പയുടെയും, വ്യക്തിഗത വായ്പയുടെ പലിശ നിരക്കുകളില്‍ കുറവു വരുത്തിയിരിക്കുകയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ഭവന വായ്പയുടെ പലിശ നിരക്കില്‍ 30 മുതല്‍ 70 ബേസിസ് പോയിന്റും, വ്യക്തിഗത വായ്പയില്‍ 245 ബേസിസ് പോയിന്റുമാണ് കുറവു വരുത്തിയിരിക്കുന്നത്. ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുകയാണ് ഇതിലൂടെയെന്ന് ബാങ്ക് വ്യക്തമാക്കി. പലിശ നിരക്കില്‍ […]

Update: 2022-10-17 01:21 GMT

 

വിപണിയില്‍ പലിശ നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും വായ്പകളുടെ പലിശ നിരക്കുകളും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഉത്സവകാലത്ത് ഭവന വായ്പയുടെയും, വ്യക്തിഗത വായ്പയുടെ പലിശ നിരക്കുകളില്‍ കുറവു വരുത്തിയിരിക്കുകയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര.
ഭവന വായ്പയുടെ പലിശ നിരക്കില്‍ 30 മുതല്‍ 70 ബേസിസ് പോയിന്റും, വ്യക്തിഗത വായ്പയില്‍ 245 ബേസിസ് പോയിന്റുമാണ് കുറവു വരുത്തിയിരിക്കുന്നത്. ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുകയാണ് ഇതിലൂടെയെന്ന് ബാങ്ക് വ്യക്തമാക്കി.

പലിശ നിരക്കില്‍ മാറ്റം വരുത്തിയതോടെ ഭവന വായ്പകള്‍ എട്ട് ശതമാനം നിരക്കിലും, വ്യക്തിഗത വായ്പകള്‍ 8.9 ശതമാനം നിരക്കിലും ലഭിക്കും. മുമ്പ് ക്രെഡിറ്റ് സ്‌കോര്‍ 800 പോയിന്റിനു മുകളിലുള്ളവര്‍ക്ക് 8.30 ശതമാനം നിരക്കിലും, ക്രെഡിറ്റ് സ്‌കോര്‍ 700 പോയിന്റും അതിനു മുകളിലുമുള്ളവര്‍ക്ക് 8.7 ശതമാനം നിരക്കിലുമായിരുന്നു ഭവന വായ്പ ലഭിച്ചിരുന്നത്. വ്യക്തിഗത വായ്പ 11.35 ശതമാനം നിരക്കിലുമായിരുന്നു.

'ദീപാവലി ധമാക്ക' ഓഫറിന്റെ ഭാഗമായി ബാങ്ക് സ്വര്‍ണ, ഭവന, വാഹന വായ്പകളുടെ പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരുന്നു.
ജൂണിലവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ 3.28 ശതമാനമായിരുന്നു. ഇത് ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് മികച്ച കണക്കാണ്. എസ്ബിഐയുടെ ആഗോള അറ്റ പലിശ മാര്‍ജിന്‍ 2.92 ശതമാനമായിരുന്നു. ആഭ്യന്തര ബിസിനസില്‍ ഇത് 3.15 ശതമാനവും.

 

Tags:    

Similar News