മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ കുറവ്, സെപ്റ്റംബറില്‍ 10.7 %
ഡെല്‍ഹി: മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായി നാലാമത്തെ മാസവും കുറഞ്ഞു. ഭക്ഷ്യ-ഇന്ധന വിലകള്‍, ഫാക്ടറി ഉത്പന്നങ്ങളുടെ വില എന്നിവയിലുണ്ടായ കുറവു മൂലം സെപ്റ്റംബറില്‍ 10.7 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 11.80 ശതമാനമായിരുന്നു. കഴിഞ്ഞ മാസം 12.41 ശതമാനമായിരുന്നു. ഈ വര്‍ഷം മേയില്‍ റെക്കോഡ് നിരക്കായ 15.88 ലേക്ക് മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എത്തിയിരുന്നു. തുടര്‍ച്ചയായി 18-ാം മാസമാണ് പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ തുടരുന്നത്. ധാതു എണ്ണ, […]
ഡെല്‍ഹി: മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായി നാലാമത്തെ മാസവും കുറഞ്ഞു. ഭക്ഷ്യ-ഇന്ധന വിലകള്‍, ഫാക്ടറി ഉത്പന്നങ്ങളുടെ വില എന്നിവയിലുണ്ടായ കുറവു മൂലം സെപ്റ്റംബറില്‍ 10.7 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 11.80 ശതമാനമായിരുന്നു. കഴിഞ്ഞ മാസം 12.41 ശതമാനമായിരുന്നു. ഈ വര്‍ഷം മേയില്‍ റെക്കോഡ് നിരക്കായ 15.88 ലേക്ക് മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എത്തിയിരുന്നു. തുടര്‍ച്ചയായി 18-ാം മാസമാണ് പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ തുടരുന്നത്.
ധാതു എണ്ണ, ഭക്ഷ്യോത്പന്നങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, കെമിക്കല്‍, കെമിക്കല്‍ ഉത്പന്നങ്ങള്‍, അടിസ്ഥാന ലോഹങ്ങള്‍, വൈദ്യുതി, ടെക്സ്റ്റൈല്‍ എന്നിവയുടെ വില ഉയര്‍ന്നതാണ് സെപ്റ്റംബറിലെ പണപ്പെരുപ്പത്തിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
ഓഗസ്റ്റിലെ 12.37 ശതമാനം എന്ന നിരക്കില്‍ നിന്നും ഭക്ഷ്യോത്പന്നങ്ങളുടെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 11.03 ശതമാനമായി. എന്നാല്‍ പച്ചക്കറികളുടെ വിലക്കയറ്റം ആഗസ്റ്റിലെ 22.29 ശതമാനത്തില്‍ നിന്നും സെപ്റ്റംബറില്‍ 39.66 ശതമാനമായി ഉയര്‍ന്നു. ഇന്ധന-ഊര്‍ജ്ജ ബാസ്‌ക്കറ്റിലെ പണപ്പെരുപ്പം ആഗസ്റ്റിലെ 33.67 ശതമാനത്തില്‍ നിന്നും 32.61 ശതമാനമായി.
റീട്ടെയില്‍ പണപ്പെരുപ്പം തുടര്‍ച്ചയായ ഒമ്പതാം മാസവും റിസര്‍വ് ബാങ്കിന്റെ സഹന പരിധിക്കും മുകളിലാണ്. സെപ്റ്റംബറില്‍ അഞ്ചുമാസത്തെ ഉയര്‍ന്ന നിരക്കായ 7.41 ശതമാനമാണ് റീട്ടെയില്‍ പണപ്പെരുപ്പം.