ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര ബാങ്കുകള്‍ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു
തിരഞ്ഞെടുക്കപ്പെട്ട കാലാവധിയില്‍ രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപ പലിശയില്‍ ഐസിഐസിഐ, കൊട്ടക്് മഹീന്ദ്ര ബാങ്കുകള്‍ വര്‍ധന വരുത്തി. പുതിയ നിരക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 25 ബേസിസ് പോയിന്റ് അഥവാ കാല്‍ ശതമാനം ആണ് നിരക്ക് ഉയര്‍ത്തിയത്. പുതുക്കിയ നിരക്ക് അനുസരിച്ച് 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 മുതല്‍ 6.10 ശതമാനം വരെ പലിശ നല്‍കും.മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം അധിക നിരക്കുണ്ട്. 91 മുതല്‍ […]
തിരഞ്ഞെടുക്കപ്പെട്ട കാലാവധിയില്‍ രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപ പലിശയില്‍ ഐസിഐസിഐ, കൊട്ടക്് മഹീന്ദ്ര ബാങ്കുകള്‍ വര്‍ധന വരുത്തി. പുതിയ നിരക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 25 ബേസിസ് പോയിന്റ് അഥവാ കാല്‍ ശതമാനം ആണ് നിരക്ക് ഉയര്‍ത്തിയത്.
പുതുക്കിയ നിരക്ക് അനുസരിച്ച് 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 മുതല്‍ 6.10 ശതമാനം വരെ പലിശ നല്‍കും.മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം അധിക നിരക്കുണ്ട്. 91 മുതല്‍ 184 ദിവസം വരെയുള്ള വിവിധ കാലയളവുകളില്‍ നിലവിലെ നിരക്കായ 3.75 ല്‍ നിന്ന് 4 ശതമാനമായി നിരക്ക് ഉയര്‍ത്തി. അതേസമയം മറ്റ് കാലാവധിയുള്ള നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഈ മാറ്റം ബാധകമല്ല.
ആധാരം ഐസിഐസിഐ ബാങ്ക് വെബ് സൈറ്റ്
കൊട്ടക് മഹീന്ദ്ര ബാങ്ക് ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വായ്പകള്‍ക്ക് 2.5 ശതമാനം മുതല്‍ 6.1 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇവിടെയും അര ശതമാനം അധിക നേട്ടം നല്‍കും.