ആര്‍ടി ഓഫീസില്‍ കയറിയിറങ്ങേണ്ട, 58 ഓളം സേവനങ്ങള്‍ വിരല്‍ തുമ്പില്‍

  ഡെല്‍ഹി: വാഹന രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഉടമാസ്ഥാവകാശ കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 58 സേവനങ്ങള്‍ ഓണ്‍ലൈനില്‍. സ്വമേധയാ ഉള്ള ആധാര്‍ അധിഷ്ഠിത സേവനങ്ങളായാണ് ഇനി ഇവ ലഭ്യമാകുയെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.   ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്, കണ്ടക്ടര്‍ ലൈസന്‍സിലെ വിലാസം മാറ്റം, മോട്ടോര്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ എന്നിവയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേടാനാകും. മാത്രമല്ല ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്കും സിഎംവിആര്‍ 1989 പ്രകാരം അതത് അതോറിറ്റിക്ക് നേരിട്ട് ബദല്‍ തിരിച്ചറിയല്‍ […]

Update: 2022-09-18 01:29 GMT

 

ഡെല്‍ഹി: വാഹന രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഉടമാസ്ഥാവകാശ കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 58 സേവനങ്ങള്‍ ഓണ്‍ലൈനില്‍. സ്വമേധയാ ഉള്ള ആധാര്‍ അധിഷ്ഠിത സേവനങ്ങളായാണ് ഇനി ഇവ ലഭ്യമാകുയെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

 

ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്, കണ്ടക്ടര്‍ ലൈസന്‍സിലെ വിലാസം മാറ്റം, മോട്ടോര്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ എന്നിവയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേടാനാകും. മാത്രമല്ല ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്കും സിഎംവിആര്‍ 1989 പ്രകാരം അതത് അതോറിറ്റിക്ക് നേരിട്ട് ബദല്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് ഐഡന്റിറ്റി സ്ഥാപിച്ച് ഓണ്‍ലൈന്‍ അല്ലാതെ സേവനം പ്രയോജനപ്പെടുത്താം.

 

https://parivahan.gov.in/parivahan/ വെബ്സൈറ്റ് വഴിയോ, mParivahan മൊബൈല്‍ ആപ് വഴിയോ സേവനങ്ങള്‍ നോടാകും.

 

Tags: