മഴ ചതിച്ചു; ഖാരിഫ് വിളകളില്‍ ഉത്തരേന്ത്യയിൽ വൻ ഇടിവ്
ഡെല്‍ഹി: മഴയുടെ അളവില്‍ കുറവ് സംഭവിച്ചതിനാല്‍ ഖാരിഫ് സീസണില്‍ ഇതുവരെ 367.55 ലക്ഷം ഹെക്ടറിൽ മാത്രമെ നെൽ വിത്തുകൾ വിതക്കാൻ സാധിച്ചുള്ളുവെന്നു ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകമാനം 5.99 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 390.99 ലക്ഷം ഹെക്ടറിലാണ് നെല്ല് വിതച്ചത്. ജൂണ്‍ മുതല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ച് ഒക്ടോബര്‍ മുതല്‍ വിളവെടുപ്പ് ആരംഭിക്കുന്ന പ്രധാന ഖാരിഫ് വിളയാണിത്. കണക്കുകള്‍ പ്രകാരം ജാര്‍ഖണ്ഡില്‍ നെല്‍കൃഷി കുറവാണ് രേഖപ്പെടുത്തിയത്. 10.51 ലക്ഷം ഹെക്ടര്‍ ഭൂമിയിലാണ് […]
ഡെല്‍ഹി: മഴയുടെ അളവില്‍ കുറവ് സംഭവിച്ചതിനാല്‍ ഖാരിഫ് സീസണില്‍ ഇതുവരെ 367.55 ലക്ഷം ഹെക്ടറിൽ മാത്രമെ നെൽ വിത്തുകൾ വിതക്കാൻ സാധിച്ചുള്ളുവെന്നു ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്താകമാനം 5.99 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 390.99 ലക്ഷം ഹെക്ടറിലാണ് നെല്ല് വിതച്ചത്. ജൂണ്‍ മുതല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ച് ഒക്ടോബര്‍ മുതല്‍ വിളവെടുപ്പ് ആരംഭിക്കുന്ന പ്രധാന ഖാരിഫ് വിളയാണിത്.
കണക്കുകള്‍ പ്രകാരം ജാര്‍ഖണ്ഡില്‍ നെല്‍കൃഷി കുറവാണ് രേഖപ്പെടുത്തിയത്. 10.51 ലക്ഷം ഹെക്ടര്‍ ഭൂമിയിലാണ് ഇവിടെ കൃഷി ചെയ്തത്. പശ്ചിമ ബംഗാളില്‍ 4.62 ലക്ഷം ഹെക്ടര്‍, ഛത്തീസ്ഗഡില്‍ 3.45 ലക്ഷം ഹെക്ടര്‍, ഉത്തര്‍പ്രദേശില്‍ 2.63 ലക്ഷം ഹെക്ടര്‍, ബിഹാറില്‍ 2.40 ലക്ഷം ഹെക്ടര്‍, ഒഡീഷയില്‍ 2.24 ലക്ഷം ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി ചെയ്തിരിക്കുന്നത്. ഈ ഖാരിഫ് സീസണില്‍ ഓഗസ്റ്റ് 26 വരെയുള്ള കണക്കുകളാണിത്.
ഇക്കാലയളവില്‍ ആസാം (0.49 ലക്ഷം ഹെക്ടര്‍), മധ്യപ്രദേശ് (0.46 ലക്ഷം ഹെക്ടര്‍), ഹരിയാന (0.44 ലക്ഷം ഹെക്ടര്‍), ത്രിപുര (0.22 ലക്ഷം ഹെക്ടര്‍), നാഗാലാന്‍ഡ് (0.21 ലക്ഷം ഹെക്ടര്‍), മേഘാലയ (0.18 ലക്ഷം ഹെക്ടര്‍), പഞ്ചാബ് (0.12 ലക്ഷം ഹെക്ടര്‍), മഹാരാഷ്ട്ര (0.07 ലക്ഷം ഹെക്ടര്‍), ജമ്മു & കാശ്മീര്‍ (0.05 ലക്ഷം ഹെക്ടര്‍), ഗോവ (0.03 ലക്ഷം ഹെക്ടര്‍), മിസോറാം (0.03 ലക്ഷം ഹെക്ടര്‍), സിക്കിം (0.02 ലക്ഷം ഹെക്ടര്‍) എന്നിവിടങ്ങളില്‍ പോലും നെല്‍ വിത്ത് വിതച്ച വിസ്തൃതി കുറവാണ്.
നെല്ലിന് പുറമെ, 2022-23 ജൂലൈ മുതല്‍ ജൂണ്‍ വരെയുള്ള വിള വര്‍ഷത്തില്‍ ഖാരിഫ് സീസണില്‍ മൊത്തം പയര്‍വര്‍ഗ്ഗങ്ങളുടെ വിസ്തൃതിയില്‍ 127.71 ലക്ഷം ഹെക്ടറാണ്. ഏതാണ്ട് 4.95 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷം 134.37 ലക്ഷം ഹെക്ടറായിരുന്നു കൃഷി ചെയ്തത്.
എണ്ണക്കുരു വിപണിയും പിന്നാക്കാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷം 188.62 ലക്ഷം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന എണ്ണക്കുരുക്കൃഷി 186.48 ലക്ഷം ഹെക്ടറിലേയ്ക്ക് ചുരുങ്ങി.
നാണ്യവിളകളില്‍ പരുത്തി ഏക്കര്‍ 124.55 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. കരിമ്പിന്റെ വിസ്തൃതി 55.59 ലക്ഷം ഹെക്ടറായി വര്‍ഷം തോറും ഉയര്‍ന്നു. ഒപ്പം ചണ പ്രദേശം 6.94 ലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിച്ചു.