ഐപിഒ വഴി 800 കോടി രൂപ സമാഹരിക്കാന്‍ പ്രസോള്‍ കെമിക്കൽസ്

ഡെല്‍ഹി: സ്‌പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയായ പ്രസോള്‍ കെമിക്കല്‍സിന് പ്രാരംഭ ഓഹരി വില്‍പപനയിലൂടെ (ഐപിഒ) 800 കോടി രൂപ സമാഹരിക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 250 കോടി രൂപ വരെയുള്ള ഓഹരികളുടെ പുതിയ ഇഷ്യൂവും നിലവിലുള്ള ഓഹരിയുടമകളുടെ 90 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (OFS) ഇതില്‍ ഉള്‍പ്പെടുന്നു. ഏപ്രിലില്‍ റെഗുലേറ്ററിന് പ്രാഥമിക ഐപിഒ പേപ്പറുകള്‍ സമര്‍പ്പിച്ച പ്രസോള്‍ കെമിക്കല്‍സിന് […]

Update: 2022-08-30 02:00 GMT

ഡെല്‍ഹി: സ്‌പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയായ പ്രസോള്‍ കെമിക്കല്‍സിന് പ്രാരംഭ ഓഹരി വില്‍പപനയിലൂടെ (ഐപിഒ) 800 കോടി രൂപ സമാഹരിക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചു.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 250 കോടി രൂപ വരെയുള്ള ഓഹരികളുടെ പുതിയ ഇഷ്യൂവും നിലവിലുള്ള ഓഹരിയുടമകളുടെ 90 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (OFS) ഇതില്‍ ഉള്‍പ്പെടുന്നു.

ഏപ്രിലില്‍ റെഗുലേറ്ററിന് പ്രാഥമിക ഐപിഒ പേപ്പറുകള്‍ സമര്‍പ്പിച്ച പ്രസോള്‍ കെമിക്കല്‍സിന് ഓഗസ്റ്റ് 23 ന് നിരീക്ഷണ കത്ത് ലഭിച്ചു.

പുതിയ ഇഷ്യൂവില്‍ നിന്ന് ലഭിക്കുന്ന 160 കോടി രൂപ കടം വീട്ടാനും 30 കോടി പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. ബാക്കി തുക പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുമെന്നു കമ്പനി പറഞ്ഞു.

Tags:    

Similar News