പി-നോട്ട് വഴിയുള്ള നിക്ഷേപം ജൂലൈയില്‍ 75,725 കോടി രൂപയായി
ഡെല്‍ഹി: ഇന്ത്യന്‍ മൂലധന വിപണിയില്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ (പി-നോട്ടുകള്‍) വഴിയുള്ള നിക്ഷേപം ജൂലൈ അവസാനം 75,725 കോടി രൂപയായി കുറഞ്ഞു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്. ജൂണ്‍ അവസാനത്തോടെ ഇത് 80,092 കോടി രൂപയായിരുന്നവെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വ്യക്തമാക്കി. നിക്ഷേപങ്ങളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ മൂന്നാം മാസത്തെ ഇടിവ് കൂടിയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. കൂടാതെ 2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. 2022 ജൂലൈ വരെ നിക്ഷേപിച്ച […]
ഡെല്‍ഹി: ഇന്ത്യന്‍ മൂലധന വിപണിയില്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ (പി-നോട്ടുകള്‍) വഴിയുള്ള നിക്ഷേപം ജൂലൈ അവസാനം 75,725 കോടി രൂപയായി കുറഞ്ഞു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്.
ജൂണ്‍ അവസാനത്തോടെ ഇത് 80,092 കോടി രൂപയായിരുന്നവെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വ്യക്തമാക്കി.
നിക്ഷേപങ്ങളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ മൂന്നാം മാസത്തെ ഇടിവ് കൂടിയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. കൂടാതെ 2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
2022 ജൂലൈ വരെ നിക്ഷേപിച്ച മൊത്തം 75,725 കോടിയില്‍ 66,050 കോടി ഇക്വിറ്റിയിലും 9,592 കോടി ഡെറ്റിലും 82 കോടി ഹൈബ്രിഡ് സെക്യൂരിറ്റികളിലും നിക്ഷേപിച്ചു. ജൂണ്‍ മാസത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂണ്‍ വരെ മൊത്തം 80,092 കോടി രൂപ നിക്ഷേപിച്ചതില്‍ 70,644 കോടി ഇക്വിറ്റിയിലും 9,355 കോടി ഡെറ്റിലും 92 കോടി ഹൈബ്രിഡ് സെക്യൂരിറ്റികളിലും നിക്ഷേപിച്ചു.
സെബിയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാതെ ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) നല്‍കുന്ന സാമ്പത്തിക ഉപകരണങ്ങളാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ അല്ലെങ്കില്‍ പി-നോട്ടുകള്‍. എന്നിരുന്നാലും, അവര്‍ സൂക്ഷ്മമായ നടപടിക്രമങ്ങള്‍ക്ക് വിധേയമാണ്.