എൻഎസ്‌ഇ 50 സൂചിക പുനർനിർണയത്തിൽ പുറത്താകുന്നത് ആരൊക്കെ?

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന അര്‍ധ വാര്‍ഷിക അവലോകനത്തില്‍ അദാനി ഗ്രൂപ്പിന്റെ മറ്റൊരു സ്ഥാപനത്തിനുകൂടി നിഫ്റ്റിയില്‍ പ്രവേശനം ലഭിച്ചേക്കാമെന്ന് എഡല്‍വീസ് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച് മേധാവി അഭിലാഷ് പഗാരിയ. എന്‍എസ്ഇ സൂചികകളിലെ മാറ്റങ്ങള്‍ ഈ മാസം ഉണ്ടാകുമെന്നും സെപ്തംബര്‍ 30ന് റീബാലന്‍സിംഗ് നടക്കുമെന്നും പ്രതീക്ഷിക്കുന്നു. അദാനി എന്റര്‍പ്രൈസസാണ് ഐന്‍എസ്ഇയില്‍ പ്രവേശിക്കാന്‍ ഏറ്റവും മികച്ചതെന്നും നിഫ്റ്റി 50 യില്‍ ശ്രീ സിമന്റ്സിന് പകരം വയ്ക്കാന്‍ കമ്പനിയ്ക്ക് കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു. എന്‍എസ്ഇ സൂചികകള്‍ എല്ലാ വര്‍ഷവും രണ്ടുതവണ […]

Update: 2022-08-22 04:21 GMT

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന അര്‍ധ വാര്‍ഷിക അവലോകനത്തില്‍ അദാനി ഗ്രൂപ്പിന്റെ മറ്റൊരു സ്ഥാപനത്തിനുകൂടി നിഫ്റ്റിയില്‍ പ്രവേശനം ലഭിച്ചേക്കാമെന്ന് എഡല്‍വീസ് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച് മേധാവി അഭിലാഷ് പഗാരിയ.

എന്‍എസ്ഇ സൂചികകളിലെ മാറ്റങ്ങള്‍ ഈ മാസം ഉണ്ടാകുമെന്നും സെപ്തംബര്‍ 30ന് റീബാലന്‍സിംഗ് നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

അദാനി എന്റര്‍പ്രൈസസാണ് ഐന്‍എസ്ഇയില്‍ പ്രവേശിക്കാന്‍ ഏറ്റവും മികച്ചതെന്നും നിഫ്റ്റി 50 യില്‍ ശ്രീ സിമന്റ്സിന് പകരം വയ്ക്കാന്‍ കമ്പനിയ്ക്ക് കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.

എന്‍എസ്ഇ സൂചികകള്‍ എല്ലാ വര്‍ഷവും രണ്ടുതവണ പുന:സ്ഥാപിക്കുകയും (റീബാലന്‍സിംഗ്) വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി സൂചിക ഘടകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാറുണ്ട്. എന്‍എസ്ഇ നിയന്ത്രിക്കുന്ന വിവിധ സൂചികകളില്‍ മറ്റ് നിരവധി മാറ്റങ്ങളും എഡല്‍വീസ് പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 50 ല്‍ അദാനി എന്റര്‍പ്രൈസസ് ഉള്‍പ്പെടുന്നതോടെ, 213 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫണ്ടുകള്‍ സ്റ്റോക്കിലേക്ക് നീങ്ങുമെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു.

മെയ് മാസത്തില്‍ എഡല്‍വീസ് പ്രവചിച്ച 183 മില്യണ്‍ ഡോളറിനേക്കാള്‍ അധികമാണിത്. അതേസമയം ശ്രീ സിമന്റ്സിനെ ഒഴിവാക്കുന്നതിലൂടെ സ്റ്റോക്കില്‍ നിന്ന് 87 മില്യണ്‍ ഡോളര്‍ നഷ്ടമാകും.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍, അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 51.77% ഉയര്‍ന്ന് ഓഹരി ഒന്നിന് 3063 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മറുവശത്ത്, ശ്രീ സിമന്റ്സിന്റെ ഓഹരികള്‍ 16.49% ഇടിഞ്ഞ് ഒരു ഓഹരിയ്ക്ക് 21,096 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

നിഫ്റ്റി നെക്സ്റ്റ് 50 സൂചികയില്‍ അദാനി വില്‍മര്‍, സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍, ഐആര്‍സിടിസി, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് തുടങ്ങിയ വലിയ കമ്പനികൾക്ക് പ്രവേശനം ലഭിച്ചേക്കും.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ടാറ്റ പവര്‍ എന്നിവയും സൂചികയില്‍ പ്രവേശിക്കുമെന്ന് മെയ് മാസത്തില്‍ എഡല്‍വീസ് പ്രവചിച്ചിരുന്നു. എന്നാൽ, പുതിയ പഠനത്തിൽ അവയെക്കുറിച്ചു അവർ മൗനം പാലിക്കുകയാണ്.

നിഫ്റ്റി ഐടി സൂചികയെ സംബന്ധിച്ചിടത്തോളം, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസിന് പകരമായി പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ ഓഹരികള്‍ സൂചികയില്‍ പ്രവേശിച്ചേക്കാമെന്ന് എഡല്‍വീസ് വിശ്വസിക്കുന്നു.

അതേസമയം നിഫ്റ്റി ബാങ്ക് സൂചികയില്‍ മാറ്റങ്ങളൊന്നും പ്രവചിച്ചിട്ടില്ല.

Tags:    

Similar News