ചെലവ് പിടിച്ചു നിർത്തി; ഒന്നാം പാദത്തില്‍ ബജാജ് ഇലക്ട്രിക്കൽസിനു മുന്നേറ്റം
ഡെല്‍ഹി: ബജാജ് ഇലക്ട്രിക്കല്‍സിന് ജൂണ്‍പാദത്തില്‍ 41.19 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം. 2021-22 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 24.97 കോടി രൂപയുടെ മൊത്ത നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതേസമയം ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്ത വില്‍പ്പന 42.25 ശതമാനം ഉയര്‍ന്ന് 1,202.10 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 845.04 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ബജാജ് ഇലക്ട്രിക്കല്‍സിന്റെ മൊത്തം ചെലവ് 31.66 ശതമാനം വര്‍ധിച്ച് 1,180.71 കോടി രൂപയായി. […]
ഡെല്‍ഹി: ബജാജ് ഇലക്ട്രിക്കല്‍സിന് ജൂണ്‍പാദത്തില്‍ 41.19 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം.
2021-22 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 24.97 കോടി രൂപയുടെ മൊത്ത നഷ്ടം രേഖപ്പെടുത്തിയിരുന്നു.
അതേസമയം ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്ത വില്‍പ്പന 42.25 ശതമാനം ഉയര്‍ന്ന് 1,202.10 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 845.04 കോടി രൂപയായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ബജാജ് ഇലക്ട്രിക്കല്‍സിന്റെ മൊത്തം ചെലവ് 31.66 ശതമാനം വര്‍ധിച്ച് 1,180.71 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ചെലവ് 896.78 കോടി രൂപയായിരുന്നു.
പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ക്കും, പാദാവസാനത്തിലെ ആവശ്യകതയിലെ ഇടിവുകള്‍ക്കിമിടയിലും ഈ പാദത്തില്‍ മുന്നേറ്റം സൃഷ്ടിക്കാനായി. എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) നിലവിലെ പാദത്തില്‍ മികച്ച എബിറ്റ് നല്‍കി, ബജാജ് ഇലക്ട്രിക്കല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശേഖര്‍ ബജാജ് പറഞ്ഞു.
ഉപഭോക്തൃ ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 57.62 ശതമാനം വര്‍ധിച്ച് 972.93 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 617.26 കോടി രൂപയായിരുന്നു. ഇപിസി വിഭാഗത്തില്‍ നിന്നുള്ള വരുമാനം 239.52 കോടിയില്‍ നിന്ന് 6.9 ശതമാനം ഉയര്‍ന്ന് 256.07 കോടി രൂപയായി.
ഇക്കഴിഞ്ഞ ജൂലൈ ഒന്നിലെ ഓര്‍ഡര്‍ ബുക്കില്‍ 913 കോടി രൂപയുണ്ട്. അതില്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ ടവറുകള്‍ക്ക് 714 കോടി രൂപയും വൈദ്യുതി വിതരണത്തിന് 11 കോടി രൂപയും ഇല്യൂമിനേഷന്‍ പ്രോജക്ടുകള്‍ക്ക് 188 കോടി രൂപയും ഉള്‍പ്പെടുന്നതായി കമ്പനി വ്യക്തമാക്കി.