ഫോള്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണ്‍ 'അങ്കം' മുറുകുന്നു: 'മോട്ടോ റേസറുമായി' മോട്ടോറോളയും
സാംസങ് ഫോള്‍ഡ് 4 മോഡല്‍ ഇറക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഷവോമിയും മിക്‌സ് ഫോള്‍ഡ് 2 മോഡല്‍ ഉടനിറക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍ ഇവരെയൊക്കെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് മോട്ടോറോള. മോട്ടോയുടെ മടക്കാവുന്ന പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ മോട്ടോ റേസര്‍ 2022 ചൈനയില്‍ അവതരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഇത് എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമായിട്ടില്ല. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രോസസര്‍, 144Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഒഎല്‍ഇഡി മെയിന്‍ ഡിസ്പ്ലേ, പിന്നില്‍ മറ്റൊരു ചെറിയ […]
സാംസങ് ഫോള്‍ഡ് 4 മോഡല്‍ ഇറക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഷവോമിയും മിക്‌സ് ഫോള്‍ഡ് 2 മോഡല്‍ ഉടനിറക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍ ഇവരെയൊക്കെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് മോട്ടോറോള. മോട്ടോയുടെ മടക്കാവുന്ന പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ മോട്ടോ റേസര്‍ 2022 ചൈനയില്‍ അവതരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഇത് എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമായിട്ടില്ല.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രോസസര്‍, 144Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഒഎല്‍ഇഡി മെയിന്‍ ഡിസ്പ്ലേ, പിന്നില്‍ മറ്റൊരു ചെറിയ ഡിസ്പ്ലേ, 50 മെഗാപിക്സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം, 33W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ റേസറിനെ ആകര്‍ഷകമാക്കുന്ന പ്രാഥമിക ഘടകങ്ങള്‍.
മോട്ടോ റേസര്‍ 2022ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 2 ജിബി റാം + 512 ജിബി സ്റ്റോറേജ് തുടങ്ങിയ വേരിയന്റുകള്‍ക്ക് യഥാക്രമം 5,999 യുവാന്‍ (ഏകദേശം 70,750 രൂപ), 6,499 യുവാന്‍ (ഏകദേശം 76,650 രൂപ), 7,299 യുവാന്‍ (ഏകദേശം 86,000 രൂപ) എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും അറിയിപ്പുണ്ട്. ആന്‍ഡ്രോയിഡ് 12 ഒഎസാണ് ഫോണിലുള്ളത്.
6.7 ഇഞ്ച് മടക്കാവുന്ന ഹോള്‍-പഞ്ച് ഫീച്ചറുള്ള ഒഎല്‍ഇഡി ആണ് മെയിന്‍ ഡിസ്പ്ലേ. 144Hz റിഫ്രഷ് റേറ്റ്, 10-ബിറ്റ് നിറങ്ങള്‍ക്കുള്ള പിന്തുണ, HDR10+, ഡിസി ഡിമ്മിങ് എന്നിവയുമായാണ് ഡിസ്‌പ്ലേ വരുന്നത്. അറിയിപ്പുകള്‍ ആക്സസ് ചെയ്യാനും കാലാവസ്ഥ പരിശോധിക്കാനും മറ്റും ഉപയോഗിക്കാവുന്ന 2.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ ഫോണിന്റെ പുറം ഭാഗത്തുണ്ട്. 5ജി (19 5ജി ബാന്‍ഡുകള്‍), 4ജി, വൈഫൈ 6C, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
സാംസങ് ഫോള്‍ഡ് 4 മോഡല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സെപ്റ്റംബറിലിറക്കുമെന്ന് അറിയിച്ച് 24 മണിക്കൂറിനകം ഫോള്‍ഡ് മോഡല്‍ ഫോണ്‍ ഇറക്കുമെന്നറിയിച്ച് ഷവോമിയും അറിയിപ്പ് ഇറക്കിയിരുന്നു. ഷവോമി മിക്സ് ഫോള്‍ഡ് 2 എന്നാണ് പുതിയ മോഡലിന്റെ പേര്. ചൈനയില്‍ ഈ മോഡല്‍ ഇതിനോടകം കമ്പനി ഇറക്കിക്കഴിഞ്ഞുവെന്നാണ് സൂചന. എന്നാല്‍ ഫോണ്‍ ഇറക്കുന്നതിനെ പറ്റി കമ്പനി ഔദ്യോഗിക അറിയിപ്പിറക്കിയിട്ടില്ല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 1,06,423 രൂപയായിരിക്കും മോഡലിന്റെ പ്രാരംഭ വില. 12 ജിബി റാമുള്ള ഫോണില്‍ 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെയാകും സ്റ്റോറേജ്. 1 ടിബിയുള്ള മോഡലിന് 1.42 ലക്ഷം രൂപയാണ് വില.
സാംസങ്ങിന്റെ പ്രീമിയം മോഡലായ ഗാലക്സി ഇസെഡ് ഫോള്‍ഡ് ഫോര്‍ ഇന്ത്യയില്‍ സെപ്റ്റംബര്‍ മാസം ഇറക്കുമെന്നാണ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1,799 യുഎസ് ഡോളറാണ് വില. ഇത് ഏകദേശം 1.42 ലക്ഷം രൂപ വരും. സാംസങ് സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും വിലയേറിയ മോഡലാകും ഇത്. വേരിയന്റുകള്‍ക്ക് അനുസൃതമായി വിലയിലും വ്യത്യാസമുണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഗാലക്സി ഫോള്‍ഡ് 3 മോഡലുകള്‍ക്ക് 1.49 ലക്ഷം മുതല്‍ 1.57 ലക്ഷം രൂപ വരെയായിരുന്ന വില.