ഹരിതോർജ്ജത്തിൽ 50,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഎന്‍ജിസി
ഡെല്‍ഹി: കാര്‍ബണ്‍ രഹിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കുന്നതിനുള്ള ഹരിത ഊര്‍ജ്ജ പദ്ധതികളില്‍ 6.2 ബില്യണ്‍ ഡോളര്‍ (50,000 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനും (ഒഎന്‍ജിസി) മറ്റ് സഹകമ്പനികളും രംഗത്ത്. ഒഎന്‍ജിസി ഹരിത ഊര്‍ജ്ജ പദ്ധതികള്‍ക്കായി 50:50 സംയുക്ത സംരംഭം രൂപീകരിക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ കമ്പനികളിലൊന്നായ ഗ്രീന്‍കോയുമായി കരാര്‍ ഒപ്പിട്ടു. 5.57 ജിഗാവാട്ട് സൗരോര്‍ജ്ജ, കാറ്റ് വൈദ്യുതി പദ്ധതികള്‍ സംയുക്ത സംരഭമായി സ്ഥാപിക്കും. അത്തരം പ്ലാന്റുകളില്‍ നിന്ന് […]
ഡെല്‍ഹി: കാര്‍ബണ്‍ രഹിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കുന്നതിനുള്ള ഹരിത ഊര്‍ജ്ജ പദ്ധതികളില്‍ 6.2 ബില്യണ്‍ ഡോളര്‍ (50,000 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനും (ഒഎന്‍ജിസി) മറ്റ് സഹകമ്പനികളും രംഗത്ത്.
ഒഎന്‍ജിസി ഹരിത ഊര്‍ജ്ജ പദ്ധതികള്‍ക്കായി 50:50 സംയുക്ത സംരംഭം രൂപീകരിക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ കമ്പനികളിലൊന്നായ ഗ്രീന്‍കോയുമായി കരാര്‍ ഒപ്പിട്ടു.
5.57 ജിഗാവാട്ട് സൗരോര്‍ജ്ജ, കാറ്റ് വൈദ്യുതി പദ്ധതികള്‍ സംയുക്ത സംരഭമായി സ്ഥാപിക്കും. അത്തരം പ്ലാന്റുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോലൈസറില്‍ വെള്ളം വിഭജിച്ച് ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കും. ഇത് ഹരിത അമോണിയ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കി.
ഈ ഹൈഡ്രജന്‍ നൈട്രജനുമായി കലര്‍ത്തി പ്രതിവര്‍ഷം ഒരു ദശലക്ഷം ടണ്‍ ഹരിത അമോണിയ ഉത്പാദിപ്പിക്കും. ഇത് ആദ്യ വര്‍ഷങ്ങളില്‍ യൂറോപ്പ്, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും വിപണി വികസിക്കുമ്പോള്‍ രാജ്യത്തിനുള്ളില്‍ ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.
ഗ്രീന്‍കോയുടെ പമ്പ് സ്റ്റോറേജ് പവര്‍ ജനറേഷന്‍ സിസ്റ്റവും പുനരുപയോഗിക്കാവുന്ന പ്ലാന്റുകളും ചേര്‍ന്ന് 1.4 ജിഗാവാട്ട് റൗണ്ട്-ദി-ക്ലോക്ക് (ആര്‍ടിസി) വൈദ്യുതി നല്‍കും. ഇത് പ്രതിവര്‍ഷം 0.18 ദശലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ (മണിക്കൂറില്‍ ഏകദേശം 20 കിലോഗ്രാം) ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കും.
ശൃംഖലയുടെ പുനരുപയോഗ ഊര്‍ജ ഘടകത്തിന് ഏകദേശം അഞ്ച് ബില്യണ്‍ ഡോളറും ഹൈഡ്രജന്‍, അമോണിയ പ്ലാന്റിന് 1.2 ബില്യണ്‍ ഡോളറും ചെലവ് വരുമെന്ന് അധികൃതര്‍ പറഞ്ഞു. 2026 ല്‍ ഉത്പാദനം ആരംഭിക്കാന്‍ സാധ്യതയുള്ള ഹൈഡ്രജന്‍, അമോണിയ പ്ലാന്റുകള്‍ പടിഞ്ഞാറന്‍ തീരത്ത്, എണ്ണ ശുദ്ധീകരണശാലയുള്ള മംഗലാപുരത്തിന് സമീപം സ്ഥാപിക്കാനാണ് ഒഎന്‍ജിസി ശ്രമിക്കുന്നത്. ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പദ്ധതി ഗുജറാത്തിലേക്ക് മാറ്റിയേക്കുമെന്നും അവര്‍ പറഞ്ഞു.