2022-23 വാഹന ഘടക നിര്‍മ്മാണ കമ്പനികള്‍ നേട്ടം കൊയ്യും: ഇക്ര

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വാഹന ഘടക നിര്‍മ്മാണ കമ്പനികളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം കോടി രൂപയില്‍ നിന്ന് എട്ട് മുതല്‍ 10 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA). ഏതാണ്ട് 49 ഓളം വാഹന നിര്‍മ്മാണ കമ്പനികളാണ് നേട്ടമുണ്ടാക്കുകയെന്നാണ് ഇക്രയുടെ വിലയിരുത്തല്‍. 2022-23 ലെ സ്ഥിരമായ ആവശ്യകതയും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ വരുമാന വര്‍ധന പ്രതീക്ഷിക്കുന്നു. ഒറിജിനല്‍ എക്യൂപ്‌മെന്റ് മാനുഫാക്ച്ചറേഴ്‌സ് (ഒഇഎം) വിഭാഗത്തില്‍ നിന്നുള്ള സ്ഥിരമായ […]

Update: 2022-07-21 08:30 GMT

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വാഹന ഘടക നിര്‍മ്മാണ കമ്പനികളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം കോടി രൂപയില്‍ നിന്ന് എട്ട് മുതല്‍ 10 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA).

ഏതാണ്ട് 49 ഓളം വാഹന നിര്‍മ്മാണ കമ്പനികളാണ് നേട്ടമുണ്ടാക്കുകയെന്നാണ് ഇക്രയുടെ വിലയിരുത്തല്‍. 2022-23 ലെ സ്ഥിരമായ ആവശ്യകതയും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ വരുമാന വര്‍ധന പ്രതീക്ഷിക്കുന്നു.

ഒറിജിനല്‍ എക്യൂപ്‌മെന്റ് മാനുഫാക്ച്ചറേഴ്‌സ് (ഒഇഎം) വിഭാഗത്തില്‍ നിന്നുള്ള സ്ഥിരമായ ഡിമാന്‍ഡ്, വാഹനങ്ങളുടെ ക്രമാനുഗതമായ പ്രീമിയംവല്‍ക്കരണം, പ്രാദേശികവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, മെച്ചപ്പെട്ട കയറ്റുമതി സാധ്യതകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അവസരങ്ങള്‍ എന്നിവ വാഹന ഘടക വിതരണക്കാരുടെ ആരോഗ്യകരമായ വളര്‍ച്ചാ സാധ്യതകളിലേക്ക് നയിക്കുമെന്ന് ഇക്ര പ്രസ്താവനയില്‍ പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചെലവ് സമ്മര്‍ദ്ദം തുടരാന്‍ സാധ്യതയുണ്ടെങ്കിലും, ചരക്ക് വിലയും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും ലഘൂകരിക്കുന്നതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന മാര്‍ജിനുകളില്‍ 50-75 ബേസിസ് പോയിന്റുകള്‍ വര്‍ഷം തോറും മെച്ചപ്പെടുമെന്ന് ഇക്ര പ്രതീക്ഷിക്കുന്നു.

കൂടാതെ, വാഹന ഘടക വിതരണക്കാര്‍ തങ്ങളുടെ മൂലധന ചെലവ് 2022-23ല്‍ പ്രവര്‍ത്തന വരുമാനത്തിന്റെ 6-6.5 ശതമാനമാക്കി 16,000-18,000 കോടി രൂപയായി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്ര അഭിപ്രായപ്പെട്ടു.

'2024, 2025 സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രവര്‍ത്തന വരുമാനത്തിന്റെ ഏഴ് മുതല്‍ എട്ട് ശതമാനം മൂലധന ചെലവ് പ്രതീക്ഷിക്കുന്നു; ഇത് 2024, 2025 സാമ്പത്തിക വര്‍ഷങ്ങളില്‍ 20,000 കോടി രൂപ വീതമായിരിക്കും.' ഇക്ര പറഞ്ഞു.

Tags: