ഡി-മാര്‍ട്ട് ഒന്നാം പാദ ലാഭം 642.89 കോടിയായി; വില്‍പ്പന ഇരട്ടിയായി
2022 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ, കണ്‍സോളിഡേറ്റഡ് അറ്റാദായം ആറ് മടങ്ങ് വര്‍ധിച്ച് 642.89 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 95.36 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നതായി ബിഎസ്ഇ ഫയലിംഗില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 5,183.12 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 93.66 ശതമാനം ഉയര്‍ന്ന് 10,038.07 കോടി രൂപയായി. […]
2022 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ, കണ്‍സോളിഡേറ്റഡ് അറ്റാദായം ആറ് മടങ്ങ് വര്‍ധിച്ച് 642.89 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 95.36 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നതായി ബിഎസ്ഇ ഫയലിംഗില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 5,183.12 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 93.66 ശതമാനം ഉയര്‍ന്ന് 10,038.07 കോടി രൂപയായി.
മൊത്തത്തിലുള്ള വില്‍പ്പനയില്‍ മികച്ച വീണ്ടെടുക്കല്‍ ഉണ്ടായിട്ടുണ്ടെന്നും എന്നിരുന്നാലും, കോവിഡ് -19 ന്റെ രണ്ടാം തരംഗം മൂലം ഈ പാദത്തിലെ പ്രകടനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ നെവില്‍ നൊറോണ പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ മൊത്തം ചെലവ് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 5,077.22 കോടി രൂപയില്‍ നിന്ന് 9,191.79 കോടി രൂപയായിരുന്നു. 81.03 ശതമാനം വര്‍ധനവാണുണ്ടായത്.
2022-23 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഡി-മാര്‍ട്ട് 10 സ്റ്റോറുകള്‍ കൂടി ആരംഭിച്ചു. കമ്പനിയുടെ പൊതുവായ ചരക്ക്, വസ്ത്ര വിഭാഗങ്ങള്‍ മുന്‍ പാദത്തേക്കാള്‍ താരതമ്യേന മികച്ച വളര്‍ച്ച കണ്ടു.എന്നാല്‍ ഇപ്പോഴും കോവിഡ് 19 മൂലമുണ്ടായ തടസ്സങ്ങളുടെയും രൂക്ഷമായ പണപ്പെരുപ്പ ആഘാതത്തിന്റെയും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കമ്പനിയുടെ ഇ-കൊമേഴ്സ് ബിസിനസ്സായ ഡിമാര്‍ട്ട് റെഡിയും ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് അവരുടെ സാന്നിധ്യം വര്‍ധിപ്പിച്ചു.