സ്വദേശിവത്ക്കരണം ശക്തമാക്കി സൗദി: ഇത്തവണ ആറ് തൊഴിലുകളില്‍
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു. ആറ് തൊഴിലുകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുമെന്നും ഇതിലൂടെ 33,000ല്‍ അധികം സൗദി പൗരന്മാര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 'ഫഹസ്' അഥവാ പീരിയോഡിക്ക് പരിശോധനാ ജോലി, കണ്ണട രംഗത്തെ ജോലികള്‍, വ്യോമയാന മേഖലയിലെ തസ്തികകള്‍, തപാല്‍, കസ്റ്റമര്‍ സര്‍വീസ്, പാഴ്‌സല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നീ ജോലികളിലാണ് സ്വദേശിവത്ക്കരണം ശക്തമാക്കുന്നത്. വ്യോമയാന രംഗം കണക്കാക്കിയാല്‍ വിമാന പൈലറ്റുമാര്‍, അസിസ്റ്റന്റ് പൈലറ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, എയര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍, എയര്‍ഹോസ്റ്റസ് എന്നീ തസ്തികകള്‍ സ്വദേശിവത്ക്കരിക്കും. […]
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു. ആറ് തൊഴിലുകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുമെന്നും ഇതിലൂടെ 33,000ല്‍ അധികം സൗദി പൗരന്മാര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 'ഫഹസ്' അഥവാ പീരിയോഡിക്ക് പരിശോധനാ ജോലി, കണ്ണട രംഗത്തെ ജോലികള്‍, വ്യോമയാന മേഖലയിലെ തസ്തികകള്‍, തപാല്‍, കസ്റ്റമര്‍ സര്‍വീസ്, പാഴ്‌സല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നീ ജോലികളിലാണ് സ്വദേശിവത്ക്കരണം ശക്തമാക്കുന്നത്.
വ്യോമയാന രംഗം കണക്കാക്കിയാല്‍ വിമാന പൈലറ്റുമാര്‍, അസിസ്റ്റന്റ് പൈലറ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, എയര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍, എയര്‍ഹോസ്റ്റസ് എന്നീ തസ്തികകള്‍ സ്വദേശിവത്ക്കരിക്കും. ലൈറ്റ് ആന്‍ഡ് ഒപ്റ്റിക്‌സ്, ഒപ്റ്റിക്കല്‍ ടെക്‌നീഷ്യന്‍, മെഡിക്കല്‍ ഒപ്റ്റിക്‌സ് ടെക്‌നീഷ്യന്‍, ഫിസിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നിവയാണ് കണ്ണട മേഖലയില്‍ സ്വദേശിവത്കരിക്കുന്നത്. തപാല്‍, പാഴ്‌സല്‍ ഗതാഗത കേന്ദ്രങ്ങളിലെ 14 വിഭാഗം ജോലികള്‍ സ്വദേശിവത്കരിക്കും.
സൈറ്റ് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ക്വാളിറ്റി മാനേജര്‍, ഫിനാന്‍ഷ്യല്‍ സൂപ്പര്‍വൈസര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, ട്രാക്ക് ഹെഡ്, ഇന്‍സ്‌പെക്ഷന്‍ ടെക്‌നീഷ്യന്‍, ഇന്‍സ്‌പെക്ഷന്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി എന്നീ ജോലികളാണ് വെഹിക്കിള്‍ പീരിയോഡിക്കല്‍ ടെസ്റ്റ് കേന്ദ്രത്തില്‍ സ്വദേശിവത്ക്കരിക്കുക. കസ്റ്റമര്‍ സര്‍വീസില്‍ നൂറു ശതമാനം സ്വദേശിവത്ക്കരണമാണ് നടപ്പാക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള സൗദി പൗരന്‍മാരുടെ യാത്രാ വിലക്ക് കഴിഞ്ഞ ദിവസം സൗദി പിന്‍വലിച്ചിരുന്നു. തുര്‍ക്കി, എത്യോപ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ സൗദി നീക്കിയിട്ടുണ്ട്. ഈ മാസം ആദ്യം വൈറസ് പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ രാജ്യം എടുത്തുകളഞ്ഞിരുന്നു.