എബിസി കോട്സ്പിന്റെ 17.70 കോടി രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി

ഡെല്‍ഹി: 804 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എബിസി കോട്സ്പിന്‍ കമ്പനിയുടെ 17.70 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയതായി ഇഡി  അറിയിച്ചു. 2014-15 കാലയളവില്‍ മുഖ്യപ്രതി ആശിഷ് എസ് ജോബന്‍പുത്ര യഥാര്‍ത്ഥ കയറ്റുമതി നടത്താതെ വ്യാജ കയറ്റുമതി രേഖകള്‍ തയ്യാറാക്കി ഒപ്പിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ബാങ്ക് ഓഫ് ബറോഡയിലും ഹാജരാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. പ്രൈം ബാങ്കുകളുടെ ലെറ്റര്‍ ഓഫ് ക്രെഡിറ്റിനെതിരെ ഈ ബാങ്കുകളില്‍ […]

Update: 2022-06-18 23:55 GMT
ഡെല്‍ഹി: 804 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എബിസി കോട്സ്പിന്‍ കമ്പനിയുടെ 17.70 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.
2014-15 കാലയളവില്‍ മുഖ്യപ്രതി ആശിഷ് എസ് ജോബന്‍പുത്ര യഥാര്‍ത്ഥ കയറ്റുമതി നടത്താതെ വ്യാജ കയറ്റുമതി രേഖകള്‍ തയ്യാറാക്കി ഒപ്പിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ബാങ്ക് ഓഫ് ബറോഡയിലും ഹാജരാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.
പ്രൈം ബാങ്കുകളുടെ ലെറ്റര്‍ ഓഫ് ക്രെഡിറ്റിനെതിരെ ഈ ബാങ്കുകളില്‍ നിന്ന് ബില്‍ ഡിസ്‌കൗണ്ടിംഗ് സൗകര്യങ്ങള്‍ എബിസി കോട്സ്പിന്‍ കമ്പനി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജോബന്‍പുത്ര, ഈ 'വ്യാജ' കയറ്റുമതി ബില്ലുകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്ന് കിഴിവ് നേടി. പിന്നീട് പണമടയ്ക്കാതെ തുടരുകയും ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാക്കുകയും ചെയ്തു.
കമ്പനിക്കും ഡയറക്ടര്‍ ആശിഷ് സുരേഷ്ഭായ് ജോബന്‍പുത്രയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്.
Tags: