റെവ്‌ലോൺ ഏറ്റെടുക്കൽ വാർത്ത: റിലയൻസ് ഓഹരികൾക്ക് നേട്ടം
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിനിടയിൽ 2.54 ശതമാനം ഉയർന്നു. കമ്പനി അമേരിക്കൻ കോസ്‌മെറ്റിക് ഉത്പാദകരായ റെവ്‌ലോൺ ഏറ്റെടുക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്തയെ തുടർന്നാണ് വർധന. ആഗോള വിതരണ ശൃംഖലയിലെ അനിശ്ചിതത്വങ്ങളും, ഉയരുന്ന നിരക്കും, വിപണിയിൽ പുതുതായി പ്രവേശിക്കുന്നവരുമായുള്ള കടുത്ത മത്സരങ്ങളും മൂലം, റോൺ പെരെൽമാന്റെ ഉടമസ്ഥതയിലുള്ള 90 വർഷം പഴക്കമുള്ള കമ്പനിക്ക് കടബാധ്യത നിറവേറ്റാൻ കഴിയാത്തതിനാൽ കോടതിയിൽ പാപ്പരത്വ അപേക്ഷ നൽകിയിരുന്നു. രണ്ടു കമ്പനികളുടെയും ഭാഗത്തു നിന്ന് ഔദ്യോഗികമായ അറിയിപ്പുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഓഹരി 1.18 ശതമാനം […]
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിനിടയിൽ 2.54 ശതമാനം ഉയർന്നു. കമ്പനി അമേരിക്കൻ കോസ്‌മെറ്റിക് ഉത്പാദകരായ റെവ്‌ലോൺ ഏറ്റെടുക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്തയെ തുടർന്നാണ് വർധന.
ആഗോള വിതരണ ശൃംഖലയിലെ അനിശ്ചിതത്വങ്ങളും, ഉയരുന്ന നിരക്കും, വിപണിയിൽ പുതുതായി പ്രവേശിക്കുന്നവരുമായുള്ള കടുത്ത മത്സരങ്ങളും മൂലം, റോൺ പെരെൽമാന്റെ ഉടമസ്ഥതയിലുള്ള 90 വർഷം പഴക്കമുള്ള കമ്പനിക്ക് കടബാധ്യത നിറവേറ്റാൻ കഴിയാത്തതിനാൽ കോടതിയിൽ പാപ്പരത്വ അപേക്ഷ നൽകിയിരുന്നു.
രണ്ടു കമ്പനികളുടെയും ഭാഗത്തു നിന്ന് ഔദ്യോഗികമായ അറിയിപ്പുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഓഹരി 1.18 ശതമാനം ഉയർന്നു 2,589.30 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഇതിനു മുമ്പ്, റിലയൻസ് ഇൻഡസ്ട്രീസ് അതിവേഗം വളരുന്ന വിഭാഗമായ സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ വിതരണത്തിനായി 400 ഓളം സ്റ്റോറുകൾ വരും വർഷങ്ങളിൽ തുറക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു.