ഭക്ഷ്യവില സര്‍ക്കാര്‍ പിടിച്ചുകെട്ടിയാതായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി
ഡെല്‍ഹി: ഗോതമ്പ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ എന്നിവയുടെ ചില്ലറ വില്‍പ്പന വില കുറയുന്നതായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ അറിയിച്ചു. ഗോതമ്പ്, പഞ്ചസാര, എന്നിവയുടെ കയറ്റുമതി തടയുന്നതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ശേഷമാണ് ഈ ഇടിവെന്നാണ് വിലയിരുത്തല്‍. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തിനിടിയില്‍ മെയ് 13 ന് സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. തൊട്ട് പിന്നാലെ പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തി; ഭക്ഷ്യ എണ്ണകളുടെ തീരുവ കുറക്കുകയും ചെയ്തിരുന്നു. കൂടാതെ, പൂഴ്ത്തിവയ്പ്പ് പരിശോധിക്കുന്നതിനായി […]
ഡെല്‍ഹി: ഗോതമ്പ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ എന്നിവയുടെ ചില്ലറ വില്‍പ്പന വില കുറയുന്നതായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ അറിയിച്ചു.
ഗോതമ്പ്, പഞ്ചസാര, എന്നിവയുടെ കയറ്റുമതി തടയുന്നതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ശേഷമാണ് ഈ ഇടിവെന്നാണ് വിലയിരുത്തല്‍.
വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തിനിടിയില്‍ മെയ് 13 ന് സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. തൊട്ട് പിന്നാലെ പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തി; ഭക്ഷ്യ എണ്ണകളുടെ തീരുവ കുറക്കുകയും ചെയ്തിരുന്നു. കൂടാതെ, പൂഴ്ത്തിവയ്പ്പ് പരിശോധിക്കുന്നതിനായി ഭക്ഷ്യ എണ്ണകളുടെയും എണ്ണക്കുരുക്കളുടെയും സ്റ്റോക്ക് പരിധികള്‍ നിലവിലുണ്ട്.
വെല്ലുവിളികള്‍ പെട്ടെന്ന് ഇല്ലാതിയിട്ടില്ലെങ്കിലും കേന്ദ്രത്തിന്റെ ഇടപെടലുകള്‍ കാരണം വിലകള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി പാണ്ഡെ വ്യക്തമാക്കി.
ഗോതമ്പ് മാവിന്റെ (ആട്ട) ശരാശരി റീട്ടെയില്‍ വില ഒരാഴ്ചയ്ക്കുള്ളില്‍ 0.30 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 33.4 രൂപയായിട്ടുണ്ട്. ഗോതമ്പ് വിലയിലും ഈ പ്രവണത പ്രകടമാണ്. ഗോതമ്പ് കയറ്റുമതി നിരോധിക്കുന്നതിന് 19 ദിവസം മുമ്പ് റീട്ടെയില്‍ ഗോതമ്പ് വിലയില്‍ 0.74 ശതമാനം വര്‍ധനയുണ്ടായി. ഇപ്പോള്‍, ഗോതമ്പ് വിലയില്‍ 0.47 ശതമാനം വര്‍ധന മാത്രമേയുള്ളൂ,' പാണ്ഡെ പറഞ്ഞു.
അരിയുടെ കാര്യത്തില്‍ ശരാശരി വില സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും ചില്ലറ, മൊത്തവ്യാപാര വിപണികളില്‍ നേരിയ ഇടിവ് കാണിക്കുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
ജൂണ്‍ ഒന്നിന് ചില്ലറ വിപണിയില്‍ ശരാശരി അരിവില 36.1 രൂപയായപ്പോള്‍ മൊത്തവ്യാപാര വിപണിയില്‍ 31.40 രൂപയായിരുന്നു. ഭക്ഷ്യ എണ്ണകളില്‍, സോയാബീന്‍, സൂര്യകാന്തി എന്നിവയുടെ അന്താരാഷ്ട്ര വില ഒരു വര്‍ഷം മുമ്പ് 35 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. എന്നാല്‍ ആഭ്യന്തര ഉത്പാദനത്തിലെ വര്‍ധന ആഗോളതലത്തിലുള്ള പ്രത്യാഘാടകങ്ങളില്‍ നിന്ന് പ്രാദേശിക വിലകളെ മാറ്റി നിര്‍ത്തുന്നുണ്ട്.
ഈ യാഴ്ചയിലുടനീളം ഭക്ഷ്യ എണ്ണ വില കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചസാരയുടെ കാര്യത്തിലും ശരാശരി ചില്ലറ വില കിലോയ്ക്ക് 41.50 ആണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പഞ്ചസാര വില കിലോയ്ക്ക് 0.50 രൂപ കുറഞ്ഞു.