ഓഹരി വിപണിയിൽ ശ്വാസംമുട്ടി ഡെല്ഹിവെറി

വിതരണ കമ്പനി ഡെല്ഹിവെറിയുടെ ഇന്നലെ ആരംഭിച്ച പ്രാഥമിക ഓഹരി വിൽപന തുടർച്ചയായി അഞ്ചാം ദിവസവും താഴേക്ക് വീഴുന്ന ഇന്ത്യൻ വിപണിയുടെയും ആഗോള നിക്ഷേപകരുടെ തകരുന്ന വിശ്വാസത്തെയും ലോകമെമ്പാടുമുള്ള വിൽപന തരംഗത്തെയും എങ്ങനെ മറികടക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്. സാങ്കേതികവിദ്യക്കു പ്രാധാന്യം നൽകുന്ന ഒരു കമ്പനിയാണെങ്കിലും ഇപ്പോഴത്തെ പരിതസ്ഥിതിയിൽ ഡെല്ഹിവെറിക്ക് എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്നത് പ്രവചിക്കാനാവില്ല. 5,235 കോടി രൂപ സമാഹരിക്കാനുള്ള ഡെല്ഹിവെറിയുടെ ഓഹരിവില്പനക്ക് ആദ്യ ദിവസമായ ബുധനാഴ്ച 20% നിക്ഷേപകർ തേടിയെത്തി; അതായത് 62.5 ദശലക്ഷം ഓഹരികളിൽ 13.3 […]

Update: 2022-05-12 04:26 GMT

വിതരണ കമ്പനി ഡെല്ഹിവെറിയുടെ ഇന്നലെ ആരംഭിച്ച പ്രാഥമിക ഓഹരി വിൽപന തുടർച്ചയായി അഞ്ചാം ദിവസവും താഴേക്ക് വീഴുന്ന ഇന്ത്യൻ വിപണിയുടെയും ആഗോള നിക്ഷേപകരുടെ തകരുന്ന വിശ്വാസത്തെയും ലോകമെമ്പാടുമുള്ള വിൽപന തരംഗത്തെയും എങ്ങനെ മറികടക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്.

സാങ്കേതികവിദ്യക്കു പ്രാധാന്യം നൽകുന്ന ഒരു കമ്പനിയാണെങ്കിലും ഇപ്പോഴത്തെ പരിതസ്ഥിതിയിൽ ഡെല്ഹിവെറിക്ക് എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്നത് പ്രവചിക്കാനാവില്ല.

5,235 കോടി രൂപ സമാഹരിക്കാനുള്ള ഡെല്ഹിവെറിയുടെ ഓഹരിവില്പനക്ക് ആദ്യ ദിവസമായ ബുധനാഴ്ച 20% നിക്ഷേപകർ തേടിയെത്തി; അതായത് 62.5 ദശലക്ഷം ഓഹരികളിൽ 13.3 ദശലക്ഷം മാത്രമേ അപേക്ഷകരെത്തിയുള്ളു. ഒരു ഓഹരിക്കു 462-487 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എസ്ബിഐ, എച് ഡി എഫ്‌സി, ഐസിഐസിഐ തുടങ്ങി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളടക്കമുള്ള ആങ്കർ നിക്ഷേപകരുടെ കയ്യിൽ നിന്ന് 2347 കോടി രൂപ സമാഹരിക്കാനായത് കമ്പനിക്ക് അല്പം ആശ്വാസം പകരുന്നുണ്ട്.

തിങ്കളാഴ്ച അവസാനിച്ച എൽഐസി ഐപിഓ-ക്ക് 44,000 കോടി രൂപക്കുള്ള അപേക്ഷകൾ ലഭിച്ചതിൽ നിരസിക്കപ്പെടുന്ന അപേക്ഷകർക്കുള്ള തുക നാളെ മുതലേ ബാങ്കിൽ തിരിച്ചെത്തുകയുള്ളു. എന്നാൽ, നാളെയാണ് ഡെല്ഹിവെറിക്കു അപേക്ഷിക്കാനുള്ള അവസാന ദിവസവും. ഉയർന്നു വരുന്ന പലിശനിരക്ക് കടമെടുക്കാനുള്ള ആവേശവും ഇല്ലാതാക്കി എന്നതാണ് മറ്റൊരു യാഥാർഥ്യം.

ഡെല്ഹിവെറി ഈ കടമ്പകളൊക്കെ കടക്കുമോ എന്ന് നാളെ വരെ കാത്തിരുന്ന് കാണാം.

Tags:    

Similar News