സ്വര്‍ണം കുതിക്കുന്നു : പവന് ഇന്ന് കൂടിയത് 240 രൂപ
കൊച്ചി : തുടര്‍ച്ചയായ നാലു ദിവസം മാറ്റമില്ലാതെ നിന്നതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 39,880 രൂപയില്‍ എത്തി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 4,985 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വില വര്‍ധന തുടര്‍ന്നാല്‍ അധികം വൈകാതെ പവന് 40,000 രൂപ കടക്കും. വ്യാഴാഴ്ച്ച പവന് 160 രൂപ വര്‍ധിച്ച് 39,640 രൂപയായിരുന്നു. മാര്‍ച്ച് ഒന്‍പതാം തീയതി […]
കൊച്ചി : തുടര്‍ച്ചയായ നാലു ദിവസം മാറ്റമില്ലാതെ നിന്നതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 39,880 രൂപയില്‍ എത്തി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 4,985 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വില വര്‍ധന തുടര്‍ന്നാല്‍ അധികം വൈകാതെ പവന് 40,000 രൂപ കടക്കും. വ്യാഴാഴ്ച്ച പവന് 160 രൂപ വര്‍ധിച്ച് 39,640 രൂപയായിരുന്നു.
മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയില്‍ എത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 18 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,993.40 ഡോളറായി. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നല്ലൊരു വിഭാഗം ആളുകളും സ്വര്‍ണത്തെ ആശ്രിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2000 ഡോളര്‍ കടന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും വര്‍ധനയുണ്ടാകും. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110.80 ഡോളറിലെത്തി.