ഇന്ത്യയിലെ അതിസമ്പന്നരുടെ വർദ്ധനവ് ലംബോര്‍ഗിനിക്ക് വലിയ അവസരം: സിഇഒ വിങ്കല്‍മാന്‍

ഡെല്‍ഹി: ഇറ്റാലിയന്‍ സൂപ്പര്‍സ്പോര്‍ട്സ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓട്ടോമൊബിലി ലംബോര്‍ഗിനിക്ക് ഇന്ത്യയില്‍ വളര്‍ച്ചയുടെ വലിയ അവസരം തുറക്കുന്നു. ഇന്ത്യയില്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം വര്‍ധിച്ചതോടെ വാഹനത്തിന്റെ ആവശ്യം വര്‍ധിക്കുന്നതായി കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റീഫന്‍ വിങ്കല്‍മാന്‍. 2021ല്‍ രാജ്യത്ത് 86 ശതമാനം വളര്‍ച്ചയോടെ 69 കാറുകളുടെ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തിയ കമ്പനി വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള ആഗോള പ്രവണതയെ തുടര്‍ന്ന് രാജ്യത്ത് ഹൈബ്രിഡ് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. "ഇന്ത്യയില്‍ വളര്‍ച്ചയ്ക്ക് ഒരു വലിയ […]

Update: 2022-03-27 05:41 GMT

ഡെല്‍ഹി: ഇറ്റാലിയന്‍ സൂപ്പര്‍സ്പോര്‍ട്സ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓട്ടോമൊബിലി ലംബോര്‍ഗിനിക്ക് ഇന്ത്യയില്‍ വളര്‍ച്ചയുടെ വലിയ അവസരം തുറക്കുന്നു. ഇന്ത്യയില്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം വര്‍ധിച്ചതോടെ വാഹനത്തിന്റെ ആവശ്യം വര്‍ധിക്കുന്നതായി കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റീഫന്‍ വിങ്കല്‍മാന്‍.

2021ല്‍ രാജ്യത്ത് 86 ശതമാനം വളര്‍ച്ചയോടെ 69 കാറുകളുടെ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തിയ കമ്പനി വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള ആഗോള പ്രവണതയെ തുടര്‍ന്ന് രാജ്യത്ത് ഹൈബ്രിഡ് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

"ഇന്ത്യയില്‍ വളര്‍ച്ചയ്ക്ക് ഒരു വലിയ അവസരമുണ്ടെന്ന് ഞാന്‍ കരുതുന്നു, കാരണം ഇന്ത്യന്‍ വിപണിയില്‍ വലിയ സമ്പത്തുണ്ട്. ഇത് എങ്ങനെ വികസിക്കുന്നുവെന്ന് ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയുണ്ടായി. അതിനാല്‍ ഭാവിയിലും അവസരങ്ങളുണ്ട്," സ്റ്റീഫന്‍ വിങ്കല്‍മാന്‍ പറഞ്ഞു. ലംബോര്‍ഗിനി ഉപയോഗത്തില്‍ ഇന്ത്യ ഇപ്പോഴും വളര്‍ച്ചയുടെ പാതയിലേക്ക് എത്തിത്തുടങ്ങുന്നതേയുള്ളുവെന്നും ഇന്ത്യ ഇപ്പോഴും ഇക്കാര്യത്തില്‍ ചെറുപ്പമാണെന്നുമാണ് അദ്ദേഹം വ്യക്തിമാക്കുന്നത്.

ആഗോളതലത്തില്‍, ലംബോര്‍ഗിനി തങ്ങളുടെ വാഹനങ്ങള്‍ ആദ്യമായി ഹൈബ്രിഡ് ആക്കിക്കൊണ്ട് വൈദ്യുതീകരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. കൂടാതെ ഭാവിയില്‍ സമ്പൂര്‍ണ ഇലക്ട്രിക് കാറുകളും വിപണിയിലെത്തിക്കും. രാജ്യങ്ങളുടെ നയ രൂപീകരണവും ഇക്കാര്യങ്ങളെ സ്വാധിനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News