പുതിയ സ്മാർട്ട് ഫോൺ “നതിംഗ്”

ഡെല്‍ഹി: കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനി നതിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലേക്ക് ചുവടുവയ്ക്കുന്നു. ഈ വര്‍ഷം മൂന്നാംപാദത്തില്‍ പുതിയ ബിസിനസിലേക്ക് ലണ്ടന്‍ ആസ്ഥാനമായ കമ്പനി പ്രവേശിക്കും. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം പ്രവചനാതീതമായി മാറിയിരിക്കുന്നു. എന്നാല്‍ ഈ മേഖല ഇപ്പോഴും ഉണര്‍ന്നിട്ടില്ല എന്ന് ഇന്ത്യന്‍ വൈസ് പ്രസിഡണ്ടും ജനറല്‍ മാനേജറുമായ മനു ശര്‍മ്മ അഭിപ്രായപ്പെട്ടു. നതിംഗ് ഉത്പന്നം ഉപയോഗിക്കുന്ന ഉപഭോക്താക്കളെയാണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് കമ്പനി ലക്ഷ്യം വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വണ്‍പ്ലസ്സിന്റെ സഹസ്ഥാപകന്‍ കാള്‍ പേയുടെ നേതൃത്വത്തില്‍ നതിംഗ് ഫോണിന് വേണ്ടി ഒരു […]

Update: 2022-03-24 05:58 GMT

ഡെല്‍ഹി: കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനി നതിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലേക്ക് ചുവടുവയ്ക്കുന്നു. ഈ വര്‍ഷം മൂന്നാംപാദത്തില്‍ പുതിയ ബിസിനസിലേക്ക് ലണ്ടന്‍ ആസ്ഥാനമായ കമ്പനി പ്രവേശിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം പ്രവചനാതീതമായി മാറിയിരിക്കുന്നു. എന്നാല്‍ ഈ മേഖല ഇപ്പോഴും ഉണര്‍ന്നിട്ടില്ല എന്ന് ഇന്ത്യന്‍ വൈസ് പ്രസിഡണ്ടും ജനറല്‍ മാനേജറുമായ മനു ശര്‍മ്മ അഭിപ്രായപ്പെട്ടു. നതിംഗ് ഉത്പന്നം ഉപയോഗിക്കുന്ന ഉപഭോക്താക്കളെയാണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് കമ്പനി ലക്ഷ്യം വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വണ്‍പ്ലസ്സിന്റെ സഹസ്ഥാപകന്‍ കാള്‍ പേയുടെ നേതൃത്വത്തില്‍ നതിംഗ് ഫോണിന് വേണ്ടി ഒരു ഓപ്പറേറ്റിംങ് സിസ്റ്റം നിര്‍മ്മിക്കുന്നുണ്ട്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണിത് നിര്‍മ്മിക്കുന്നത്. കാള്‍ പേ 2020 ല്‍ വണ്‍പ്ലസ്സില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.

സമ്പൂര്‍ണ്ണ എക്കോസിസ്റ്റം രൂപീകരിക്കുന്നതിനു വേണ്ടി കമ്പനിയുടെ ഉത്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കും. ഉത്പന്നങ്ങളുടെ ഇക്കോസിസ്റ്റം നിര്‍മ്മിക്കാന്‍ നതിംഗ് തയ്യാറെടുക്കുന്നു. ഇത് ആപ്പിളിന്റെ ഇക്കോസിസ്റ്റത്തിന് പകരമായിരിക്കുമെന്നും, എന്നാല്‍ മറ്റ് ബ്രാന്‍ഡുകള്‍ക്ക് തുറന്നു നല്‍കുമെന്നും പേയ് പറഞ്ഞു.

മൂന്നു വര്‍ഷത്തേക്കുള്ള ഓപ്പറേറ്റിംങ് സിസ്റ്റം അപ്‌ഡേറ്റും, നാല് വര്‍ഷത്തേക്കുള്ള സെക്യൂരിറ്റി അപ്‌ഡേറ്റുമായിട്ടാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. ആഗോള വില്‍പ്പനയ്‌ക്കൊപ്പം ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഗൂഗിള്‍ വെഞ്ച്വേഴ്‌സ്, ഇക്യുറ്റി വെഞ്ച്വേഴ്‌സ്, സി വെഞ്ച്വേഴ്‌സ്, ടോണി ഫാഡെര്‍, കേസി നെയ്‌സ്റ്റാര്‍, എന്നിവര്‍ ഉള്‍പ്പെടുന്ന സ്വകാര്യ നിക്ഷേപകരില്‍ നിന്നും നതിംഗിന് പിന്തുണ ലഭിച്ചിട്ടുണ്ട്.

 

Tags:    

Similar News