വരുന്നൂ മെറ്റാവേഴ്‌സ് ഫോണ്‍, അടിമുടി മാറ്റത്തിനൊരുങ്ങി എച്ച്ടിസി
ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും നിര്‍മ്മിക്കുകയും രൂപകല്‍പ്പന ചെയ്യുകയും ചെയ്യുന്ന എച്ച്ടിസി മെറ്റാവേഴ്‌സ് ഫോൺ വിപണിയിലെത്തിക്കുന്നു. 1997 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ ആസ്ഥാനം തായ് വാനിലാണ്. പുതിയ ഫോണ്‍ വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷന്‍ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. എച്ച്ടിസി അടുത്ത തലമുറ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ്. മെറ്റാവേഴ്സ് ഇമ്മേഴ്സീവ് ടെക്നോളജിക്ക് വേണ്ടിയാണ് പുതിയ ഫോണ്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഇതുവഴി തായ് വാൻ ടെക്നോളജി ഭീമന്മാര്‍ തങ്ങളുടെ ആദ്യകാലത്തെ വിജയ ചരിത്രം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ബാഴ്‌സലോണയില്‍
ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും നിര്‍മ്മിക്കുകയും രൂപകല്‍പ്പന ചെയ്യുകയും ചെയ്യുന്ന എച്ച്ടിസി മെറ്റാവേഴ്‌സ് ഫോൺ വിപണിയിലെത്തിക്കുന്നു. 1997 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ ആസ്ഥാനം തായ് വാനിലാണ്. പുതിയ ഫോണ്‍ വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷന്‍ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു.
എച്ച്ടിസി അടുത്ത തലമുറ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ്. മെറ്റാവേഴ്സ് ഇമ്മേഴ്സീവ് ടെക്നോളജിക്ക് വേണ്ടിയാണ് പുതിയ ഫോണ്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഇതുവഴി തായ് വാൻ ടെക്നോളജി ഭീമന്മാര്‍ തങ്ങളുടെ ആദ്യകാലത്തെ വിജയ ചരിത്രം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനിയുടെ ജനറല്‍ മാനേജര്‍ ചാള്‍സ് ഹുവാങ് മെറ്റാവേര്‍സ് ഫീച്ചേഴ്സ് ഉള്‍പ്പെടുത്തി, ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ ഫോണിനെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.
എച്ച്ടിസി-യുടെ മെറ്റാവേഴ്സ് പദ്ധതിയായ വൈവേഴ്സ് (Viverse) അവതരിപ്പിച്ചതായി ഡിജിടൈംസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 5G എഡ്ജ് ക്ലൗഡ് സാങ്കേതികവിദ്യകള്‍, ഇന്‍-വെഹിക്കിള്‍ വെര്‍ച്വല്‍ റിയാലിറ്റി, തുടങ്ങിയ പുതിയ ആപ്ലിക്കേഷനുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിക്കാന്‍ സാധിക്കുമെന്നും, സ്മാര്‍ട്ട് ഫോണ്‍ ഉയര്‍ന്ന നിലവാരത്തോടു കൂടിയതുമായിരിക്കും എന്നതല്ലാതെ മറ്റൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
വെര്‍ച്വല്‍ റിയാലിറ്റിക്ക് ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ് മെറ്റാവേസ് പദ്ധതിയായ വൈവേഴ്‌സ് എച്ച്ടിസി വികസിപ്പിച്ചത്. ഇവര്‍ വിപണിയിലെ മികച്ച വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മ്മിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത്.