വിദേശ വിദ്യാഭ്യാസത്തിനായി വായ്പ എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഉന്നത വിദ്യാഭ്യാസം തേടി വിദേശത്ത് പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇതിന് വേണ്ടി വരുന്ന ഭാരിച്ച ചെലവുകള്‍ മൂലം വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. സാധാരണയായി ഒരു വിദേശ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നതിനുള്ള മുഴുവന്‍ ട്യൂഷന്‍ ഫീസും ജീവിതച്ചെലവും മറ്റ് വിവിധ ചെലവുകളും ചേര്‍ത്താണ് വായ്പ നല്‍കുന്നത്. തിരഞ്ഞെടുക്കുന്ന കോളേജിന്റെ വിശ്വാസ്യത, നിലവിലുള്ള ഇഎംഐകള്‍, സഹ-വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് ചരിത്രം, ഈടായി നല്‍കുന്ന ആസ്തി എന്നിവ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുക. അഡ്മിഷന്‍ രസീത് അനുസരിച്ച് […]

Update: 2022-03-10 06:20 GMT
trueasdfstory

ഉന്നത വിദ്യാഭ്യാസം തേടി വിദേശത്ത് പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇതിന് വേണ്ടി വരുന്ന ഭാരിച്ച ചെലവുകള്‍ മൂലം വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസം തേടി വിദേശത്ത് പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇതിന് വേണ്ടി വരുന്ന ഭാരിച്ച ചെലവുകള്‍ മൂലം വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. സാധാരണയായി ഒരു വിദേശ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നതിനുള്ള മുഴുവന്‍ ട്യൂഷന്‍ ഫീസും ജീവിതച്ചെലവും മറ്റ് വിവിധ ചെലവുകളും ചേര്‍ത്താണ് വായ്പ നല്‍കുന്നത്.

തിരഞ്ഞെടുക്കുന്ന കോളേജിന്റെ വിശ്വാസ്യത, നിലവിലുള്ള ഇഎംഐകള്‍, സഹ-വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് ചരിത്രം, ഈടായി നല്‍കുന്ന ആസ്തി എന്നിവ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുക. അഡ്മിഷന്‍ രസീത് അനുസരിച്ച് നല്‍കുന്ന തുകയും വ്യത്യാസപ്പെടുന്നു.

വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിരവധി സംശയങ്ങളുണ്ടാവും. വായ്പയ്ക്ക് എവിടെ, എങ്ങനെ അപേക്ഷിക്കണം? എത്ര തുക വരെ ലഭിക്കും? എന്തെല്ലാം കോഴ്സിന് വായ്പ ലഭിക്കും? പലിശനിരക്ക് എത്ര? സബ്സിഡിക്ക് അര്‍ഹതയുണ്ടോ? തിരിച്ചടവ് കാലാവധിയെത്ര? യഥാസമയത്ത് അടച്ച് തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യും? എന്നിങ്ങനെ പോകുന്നു സംശയങ്ങള്‍.

ഓരോ ബാങ്കുകള്‍ക്കും പലിശ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടായേക്കാം. പല മുന്‍നിര ബാങ്കുകളും സബ്സിഡിയോടെ വായ്പ നല്‍കുന്നുണ്ട്.
വിദ്യാഭ്യാസ വായ്പകളെടുക്കുമ്പോള്‍ വ്യത്യസ്ത ബാങ്കുകളുടെ രീതികളനുസരിച്ച് ചെലവുകള്‍ വ്യത്യാസപ്പെട്ടിരിക്കും. അവ ക്രമീകരിക്കുന്നതിനും ഫലപ്രദമായി കടബാധ്യത കുറയ്ക്കാനുമായി നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

ചെലവ് കണക്കാക്കണം

വിദേശ പഠനത്തിനായി ലോണിന് അപേക്ഷിക്കുന്നതിനു മുമ്പേ ചെലവ് സംബന്ധിച്ച് ഒരു ധാരണയുണ്ടായിരിക്കണം. ട്യൂഷന്‍ ഫീസ് പരിഗണിക്കുന്നതിനു പുറമേ, വിദേശത്തെ ജീവിതച്ചെലവ്, യാത്ര, മറ്റ് വിവിധ ചെലവുകള്‍ എന്നിവയും പരിഗണിക്കണം. തിരഞ്ഞെടുക്കുന്ന രാജ്യമനുസരിച്ച് ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ് എന്നിവയില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

തിരയണം സ്‌കോളര്‍ഷിപ്പകള്‍
കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ഇതിനുള്ള സ്‌കോളര്‍ഷിപ്പ് സാധ്യതയും കണക്കിലെടുക്കണം. ഇതിനായി നിരന്തരം ശ്രമം നടത്തുകയും വേണം. ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഏറ്റവും ലാഭകരമായ മാര്‍ഗമാണിത്. മിക്ക സ്‌കോളര്‍ഷിപ്പുകളും കൃത്യമായി ആളുകളിലേക്ക് എത്തിയിട്ടില്ല. നന്നായി അന്വേഷിച്ചാല്‍ പ്രയോജനം ലഭിക്കും. വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി അതത് സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടുള്ള ഗ്രാന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ധനകാര്യ സ്ഥാപനം

നിങ്ങളുടെ വായ്പാ ആവശ്യകത നിറവേറ്റുന്ന വായ്പാ ദാതാവിനെ കണ്ടെത്തുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം മിക്ക വായ്പാ ദാതാക്കളും വിദ്യാര്‍ത്ഥിയെ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ മാത്രമേ വായ്പ നല്‍കൂ. അപേക്ഷകന്‍ അവര്‍ വായ്പ തേടുന്ന കോഴ്‌സിനും കോളേജിനും ധനസഹായം ലഭിക്കാന്‍ യോഗ്യമാണോ എന്ന് നേരത്തേ പരിശോധിക്കണം.

നിബന്ധനകള്‍

ലഭ്യമായ ലോണ്‍ തുക, ബാധകമായ പലിശ നിരക്ക്, ഇഎംഐകള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള മൊറട്ടോറിയം കാലയളവ്, വായ്പയുടെ ആകെ കാലാവധി, കോ-പേയ്‌മെന്റ് ഓപ്ഷന്റെ ലഭ്യത, യോഗ്യത, ആദായ നികുതി ഇളവ് എന്നിവ പരിശോധിക്കണം. വായ്പ ഗഡുക്കളായാണ് അപേക്ഷകന് ലഭിക്കുക. അതായത് സെമസ്റ്റര്‍ ഫീസ് അടയ്ക്കുന്ന സമയത്താണ് ആവശ്യമായ തുക വിദ്യാര്‍ത്ഥിക്ക് അനുവദിക്കുക.

വായ്പാ സേവനം

അപേക്ഷകന്‍ വായ്പാ സേവനങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം. പാര്‍ട്ട് പേയ്‌മെന്റ് ഓപ്ഷന്‍, കാലാവധിക്കു മുന്നേ വായ്പാ തീര്‍പ്പാക്കല്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍
തേടണം. കൂടാതെ, വിദ്യാര്‍ത്ഥിക്ക് ലോണ്‍ വാങ്ങുന്നതിനും അടയ്ക്കുന്നതിനും ഡിജിറ്റല്‍ സേവനം ലഭ്യമാണോ എന്നും അവര്‍ക്ക് ബ്രാഞ്ച് ഓഫീസിലേക്ക് നേരിട്ടുള്ള സന്ദര്‍ശനം ആവശ്യമുണ്ടോ എന്നും പരിശോധിക്കണം.

Tags:    

Similar News