സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍
മുംബൈ: സെന്‍സെക്‌സ് ഓപ്പണിംഗ് സെഷനില്‍ 900 പോയിന്റ് ഇടിഞ്ഞ് 55361.95 –ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 16600-ന് താഴെയാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിലുണ്ടായ അധിക വില്‍പ്പനയെത്തുടര്‍ന്നാണിത്. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും അനിയന്ത്രിതമായുണ്ടാകുന്ന വിദേശ മൂലധനത്തിന്റെ ഒഴുക്കും വിപണിയെ ബാധിക്കുന്നുണ്ട്. ബിഎസ്ഇ സെന്‍സെക്‌സ് ഇന്നു രാവിലെ 613.55 പോയിന്റ് ഇടിഞ്ഞ് 55,633.73 ല്‍ വ്യാപാരം ആരംഭിച്ചത്. 1.09 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 175.30 പോയിന്റ് അല്ലെങ്കില്‍ 1.04 ശതമാനം ഇടിഞ്ഞ് […]
മുംബൈ: സെന്‍സെക്‌സ് ഓപ്പണിംഗ് സെഷനില്‍ 900 പോയിന്റ് ഇടിഞ്ഞ് 55361.95 –ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 16600-ന് താഴെയാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിലുണ്ടായ അധിക വില്‍പ്പനയെത്തുടര്‍ന്നാണിത്. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും അനിയന്ത്രിതമായുണ്ടാകുന്ന വിദേശ മൂലധനത്തിന്റെ ഒഴുക്കും വിപണിയെ ബാധിക്കുന്നുണ്ട്.
ബിഎസ്ഇ സെന്‍സെക്‌സ് ഇന്നു രാവിലെ 613.55 പോയിന്റ് ഇടിഞ്ഞ് 55,633.73 ല്‍ വ്യാപാരം ആരംഭിച്ചത്. 1.09 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 175.30 പോയിന്റ് അല്ലെങ്കില്‍ 1.04 ശതമാനം ഇടിഞ്ഞ് 16,618.60 ല്‍ വ്യാപാരം ആരംഭിച്ചത്.
സെന്‍സെക്‌സില്‍ 3.46 ശതമാനം ഇടിഞ്ഞ ഐസിഐസിഐ ബാങ്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, എച്ച്ഡിഎഫ്‌സി ട്വിന്‍സ്, കൊട്ടക് ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ ടാറ്റാ സ്റ്റീല്‍, എം ആൻറ്എം, റിയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ്, എന്‍ടിപിസി, ടെക് മഹീന്ദ്ര എന്നിവ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
മഹാശിവരാത്രി പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ചൊവ്വാഴ്ച അവധിയായിരുന്നു. കഴിഞ്ഞ സെഷനില്‍ സെന്‍സെക്‌സ് 388.76 പോയിന്റ് ഉയര്‍ന്ന് 56,247.28 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.70 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതുപോലെ നിഫ്റ്റി 135.50 പോയിന്റ് അഥവാ 0.81 ശതമാനം ഉയര്‍ന്ന് 16,793.90 ല്‍ അവസാനിച്ചു.
ഏഷ്യയില്‍ ടോക്കിയോ, ഹോങ്കോങ്, സിയോള്‍, ഷാങ്ഹായ് എന്നിവിടങ്ങളിലെ ഓഹരികള്‍ മിഡ്-സെഷന്‍ ഡീലുകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഒറ്റരാത്രി കൊണ്ട് കുത്തനെ താഴ്ന്നു.
marബ്രെന്റ് ക്രൂഡ് 5.73 ശതമാനം ഉയര്‍ന്ന് ബാരലിന് 110.98 ഡോളറായി. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ വിവിധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വിഫ്റ്റ് ഗ്ലോബല്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ നിന്ന് റഷ്യയുടെ ധനകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള തീരുമാനവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ റഷ്യ എണ്ണ, പ്രകൃതി വാതകം എന്നിവയുടെ വിതരണം തുടരാന്‍ അനുവദിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,948.47 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.