അമിതവണ്ണ നേരിടാന്‍ നികുതി നിർദേശിച്ചു നിതി ആയോഗ് ഫാസ്റ്റ് ഫുഡിന്റെ ഈ ലോകത്ത് ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകാനായി പഞ്ചസാര, കൊഴുപ്പ്, ഉപ്പ്, എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും നികുതി ചുമത്തണമെന്ന് നിതി ആയോഗ്. 2021-22 ലെ അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ജനങ്ങളില്‍ വര്‍ധിക്കുന്ന പൊണ്ണത്തടി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളെക്കുറിച്ചുള്ള അവലോകനത്തിലാണ് ഈ പരാമർശം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് അമിതവണ്ണം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ […]
അമിതവണ്ണ നേരിടാന്‍ നികുതി നിർദേശിച്ചു നിതി ആയോഗ്
ഫാസ്റ്റ് ഫുഡിന്റെ ഈ ലോകത്ത് ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകാനായി പഞ്ചസാര, കൊഴുപ്പ്, ഉപ്പ്, എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും നികുതി ചുമത്തണമെന്ന് നിതി ആയോഗ്.
2021-22 ലെ അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ജനങ്ങളില്‍ വര്‍ധിക്കുന്ന പൊണ്ണത്തടി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളെക്കുറിച്ചുള്ള അവലോകനത്തിലാണ് ഈ പരാമർശം.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് അമിതവണ്ണം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ അമിതഭാരവും പൊണ്ണത്തടിയും വര്‍ദ്ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.
2021 ജൂണ്‍ 24-ന് നിതി ആയോഗ് സ്ത്രീകള്‍ക്കും കൗമാരക്കാരായ കുട്ടികള്‍ക്കുമിടയിലുണ്ടാവുന്ന അിതവണ്ണം തടയുന്നതിനായി ഒരു ദേശീയ കണ്‍സള്‍ട്ടേഷന്‍ സംഘടിപ്പിക്കുകയും, പ്രശ്‌നം പരിഹരിക്കുന്നതിനായി നയപരമായ നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
ഐഇജി, പിഎച്ച്എഫ്‌ഐ എന്നിവയുമായി സഹകരിച്ച്, എച്ച്എഫ്എസ്എസ് ഭക്ഷണങ്ങളുടെ ഫ്രണ്ട്-ഓഫ്-പാക്ക് ലേബലിംഗ്, മാര്‍ക്കറ്റിംഗ്, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ മനസിലാക്കുകയും ഇവ കൂടുതലുള്ള ഭക്ഷണങ്ങളുടെ മേല്‍ നികുതി ചുമത്താന്‍ ആവശ്യമായ നടപടിക്രമങ്ങളുടെ അവലോകന ചര്‍ച്ചയിലുമാണ് നിതി ആയോഗ്.
ബ്രാന്‍ഡഡ് അല്ലാത്ത നംകീന്‍, ഭുജിയ, വെജിറ്റബിള്‍ ചിപ്സ്, ലഘുഭക്ഷണങ്ങള്‍ക്ക് 5 ശതമാനവും ബ്രാന്‍ഡഡ് ഭക്ഷണങ്ങള്‍ക്ക് 12 ശതമാനം നിരക്കിലുമാണ്ജി എസ് ടി.
2019-20 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (NFHS-5)യുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ പൊണ്ണത്തടിയുള്ള സ്ത്രീകളുടെ ശതമാനം (2015 -16 ) 20.6 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ദ്ധിച്ചു. അതേസമയം പുരുഷന്മാരുടെ ശതമാനം നാല് വര്‍ഷം മുമ്പത്തെ 18.4 ശതമാനത്തില്‍ നിന്ന് 22.9 ശതമാനമായും വർധിച്ചിട്ടുണ്ട്.