നിര്‍മ്മാണ മേഖലയെ വേഗത്തില്‍ വീണ്ടെടുക്കണം: ആര്‍ബിഐ റിപ്പോർട്ട്
മുംബൈ: നിര്‍മ്മാണ മേഖലയുടെ സുഗമവും വേഗതയേറിയതുമായ തിരിച്ചുവരവിന് നയപരമായ പിന്തുണ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഈ മേഖല ഉടന്‍ തന്നെ കോവിഡിന മുമ്പ് ഉണ്ടായിരുന്ന നിലയില്‍ എത്തിയേക്കാം; എങ്കിലും, ദീര്‍ഘകാല ട്രെന്‍ഡ് ലെവലുകള്‍ കൈവരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കുമെന്ന് ആര്‍ബിഐ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ കോവിഡ് 19 ന്റെ ആഘാതം' എന്ന ലേഖനം പറയുന്നു. നിര്‍മ്മാതാക്കളുടെ കാഴ്ചപ്പാടില്‍ കോവിഡിന്റെ ഭാഗമായുണ്ടായ ലോക്ക്ഡൗണ്‍ നടപടികള്‍ തിരിച്ചുവരവിന്റെ പ്രക്രിയയെ മന്ദഗതിയിലാക്കി. ഇത് വിവിധ […]
മുംബൈ: നിര്‍മ്മാണ മേഖലയുടെ സുഗമവും വേഗതയേറിയതുമായ തിരിച്ചുവരവിന് നയപരമായ പിന്തുണ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു.
ഈ മേഖല ഉടന്‍ തന്നെ കോവിഡിന മുമ്പ് ഉണ്ടായിരുന്ന നിലയില്‍ എത്തിയേക്കാം; എങ്കിലും, ദീര്‍ഘകാല ട്രെന്‍ഡ് ലെവലുകള്‍ കൈവരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കുമെന്ന് ആര്‍ബിഐ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ കോവിഡ് 19 ന്റെ ആഘാതം' എന്ന ലേഖനം പറയുന്നു.
നിര്‍മ്മാതാക്കളുടെ കാഴ്ചപ്പാടില്‍ കോവിഡിന്റെ ഭാഗമായുണ്ടായ ലോക്ക്ഡൗണ്‍ നടപടികള്‍ തിരിച്ചുവരവിന്റെ പ്രക്രിയയെ മന്ദഗതിയിലാക്കി. ഇത് വിവിധ രീതിയില്‍ നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിച്ചുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
വാക്‌സിനുകളുടെ ത്വരിതഗതിയിലുള്ള വിതരണം, 2022-23 ബജറ്റ് നിര്‍ദ്ദേശങ്ങള്‍, മറ്റ് പരിഷ്‌കാരങ്ങള്‍ എന്നിവ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് ശക്തമായ പ്രചോദനം നല്‍കുകയും വളര്‍ച്ചാ സാധ്യതകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ലേഖനം ചൂണ്ടിക്കാട്ടുന്നു.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവ എഴുതിയവരുടെ മാത്രം അഭിപ്രായമാണെന്നും അവ സെന്‍ട്രല്‍ ബാങ്കിന്റെ കാഴ്ചപ്പാടുകളല്ലെന്നും ആര്‍ബിഐ പറഞ്ഞു.
2019-21 കാലയളവില്‍ നിര്‍മ്മാണ മേഖലയില്‍ നടത്തിയ ഇന്‍ഡസ്ട്രിയല്‍ ഔട്ട്ലുക്ക് സര്‍വേയുടെ (ഐഒഎസ്) പ്രധാന കണ്ടെത്തലുകളും ലേഖനത്തിലുണ്ട്.