തിരുത്തിയ റിട്ടേണ്‍ സമര്‍പ്പിക്കല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം

  നികുതിദായകര്‍ക്ക് പുതുക്കിയ ഇന്‍കം ടാക്സ് റിട്ടേണ്‍ അനുമാന വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഫയല്‍ ചെയ്യാനാവൂ. ഇന്‍കം ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ ജെ ബി മൊഹപത്ര പറഞ്ഞു. ഐടിആര്‍ ഫയല്‍ ചെയ്തതില്‍ ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകളോ തിരുത്തലുകളോ ഉണ്ടായാല്‍ നികുതിദായകര്‍ക്ക് അവരുടെ ഐടിആര്‍ 2 വര്‍ഷത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്യാനുള്ള അനുമതി 2022-23ലെ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. പുതുക്കിയ ഐടിആര്‍ 12 […]

Update: 2022-02-09 21:43 GMT

 

നികുതിദായകര്‍ക്ക് പുതുക്കിയ ഇന്‍കം ടാക്സ് റിട്ടേണ്‍ അനുമാന വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഫയല്‍ ചെയ്യാനാവൂ. ഇന്‍കം ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ ജെ ബി മൊഹപത്ര പറഞ്ഞു.

ഐടിആര്‍ ഫയല്‍ ചെയ്തതില്‍ ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകളോ തിരുത്തലുകളോ ഉണ്ടായാല്‍ നികുതിദായകര്‍ക്ക് അവരുടെ ഐടിആര്‍ 2 വര്‍ഷത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്യാനുള്ള അനുമതി 2022-23ലെ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

പുതുക്കിയ ഐടിആര്‍ 12 മാസത്തിനകം ഫയല്‍ ചെയ്താല്‍ നികുതി കുടിശികയുടെയും പലിശയുടെയും 25 ശതമാനമാണ് അധികമായി നല്‍കേണ്ടത് . മൂല്യ നിര്‍ണയത്തിന് ശേഷം 24 മാസത്തിന് മുമ്പോ 12 മാസത്തിന് ശേഷമോ ഫയല്‍ ചെയ്താല്‍ നിരക്ക് 50 ശതമാനമായി ഉയരും.

 

Tags: