കസ്റ്റംസ് തീരുവ വർധിപ്പിക്കണമെന്ന് ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കള്‍
ഡെല്‍ഹി: ഗാര്‍ഹിക വീട്ടുപകരണങ്ങളുടെയും ഇലക്ട്രോണിക്സ് വ്യവസായിക മേഖലയിലും ഇറക്കുമതി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാവശ്യപ്പെട്ട് ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കള്‍. ഇത് ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയും ചെയ്യും. വരുന്ന ബജറ്റില്‍ പരീക്ഷണ പദ്ധതികള്‍ക്ക് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റിവ് സ്‌ക്കീം (pil) വഴി പ്രത്യേകം ഇന്‍സന്റിവ് അനുവദിക്കാനും ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൂര്‍ത്തിയായ സാധനങ്ങളുടെ കസ്റ്റംസ് തീരുവ പാര്‍ട്‌സുകള്‍ക്കും അഞ്ച് ശതമാനത്തിന്റെ നികുതി ഏര്‍പ്പെടുത്തണമെന്നും ഇത് പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയും നിര്‍മ്മാണ […]
ഡെല്‍ഹി: ഗാര്‍ഹിക വീട്ടുപകരണങ്ങളുടെയും ഇലക്ട്രോണിക്സ് വ്യവസായിക മേഖലയിലും ഇറക്കുമതി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാവശ്യപ്പെട്ട് ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കള്‍. ഇത് ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയും ചെയ്യും.
വരുന്ന ബജറ്റില്‍ പരീക്ഷണ പദ്ധതികള്‍ക്ക് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റിവ് സ്‌ക്കീം (pil) വഴി പ്രത്യേകം ഇന്‍സന്റിവ് അനുവദിക്കാനും ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൂര്‍ത്തിയായ സാധനങ്ങളുടെ കസ്റ്റംസ് തീരുവ പാര്‍ട്‌സുകള്‍ക്കും അഞ്ച് ശതമാനത്തിന്റെ നികുതി ഏര്‍പ്പെടുത്തണമെന്നും ഇത് പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയും നിര്‍മ്മാണ അടിത്തറയെ സഹായിക്കുകയും ചെയ്യുമെന്ന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ceama) പ്രസിഡന്റ് എറിക് ബ്രാഗന്‍സ പറഞ്ഞു.
എയര്‍ കണ്ടീഷണറുകളുടെ ജിഎസ്ടി 18 ശതമാനം നികുതി സ്ലാബിലേക്ക് സര്‍ക്കാര്‍ കുറയ്ക്കുമെന്നും ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു. 105 സെന്റിമീറ്ററില്‍ കൂടുതല്‍ സ്‌ക്രീന്‍ വലുപ്പമുള്ള ടിവിക്കും സമാനമായ കുറവ് പ്രതീക്ഷിക്കുന്നതായി ബ്രാഗന്‍സ കൂട്ടിച്ചേര്‍ത്തു.
കൂടാതെ, ചില ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ കാര്യക്ഷമമായ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ക്ക് 12 ശതമാനം ജിഎസ്ടി സ്ലാബ് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, മികച്ച ഇത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.