ഐഡിബിഐ സ്വകാര്യവത്കരണം: എല്‍ഐസിക്ക് നിക്ഷേപം തിരിച്ചു തിരിച്ചുപിടിക്കാനാവുമെന്ന് റിപ്പോര്‍ട്ട്
ഡെല്‍ഹി: 2021 -22 യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഐഡിബിഐയുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ബാങ്കിന്റെ ഓഹരികള്‍ 2019 ലെ നിലയിലേക്ക് ഉയരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഐഡിബിഐ സ്വകാര്യവത്കരിക്കുന്നതിന്റെ നടപടികള്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് ആരംഭിച്ചത്. ബാങ്കിന്റെ ഓഹരികള്‍ ഈ കാലയളവില്‍ 35 രൂപയില്‍ നിന്നും നിലവിലെ 45 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. ഓഹരിയുടെ വില ഇനിയും ഉയരുമെന്നും, പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി എല്‍ഐസി ഏറ്റെടുത്ത സമയത്തെ വിലയിലേക്കു എത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019 ലാണ് […]
;
ഡെല്‍ഹി: 2021 -22 യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഐഡിബിഐയുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ബാങ്കിന്റെ ഓഹരികള്‍ 2019 ലെ നിലയിലേക്ക് ഉയരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഐഡിബിഐ സ്വകാര്യവത്കരിക്കുന്നതിന്റെ നടപടികള്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് ആരംഭിച്ചത്. ബാങ്കിന്റെ ഓഹരികള്‍ ഈ കാലയളവില്‍ 35 രൂപയില്‍ നിന്നും നിലവിലെ 45 രൂപയിലേക്ക് ഉയര്‍ന്നിരുന്നു.
ഓഹരിയുടെ വില ഇനിയും ഉയരുമെന്നും, പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി എല്‍ഐസി ഏറ്റെടുത്ത സമയത്തെ വിലയിലേക്കു എത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019 ലാണ് എല്‍ഐസി, ഐഡിബിഐയുടെ ഓഹരികള്‍ ഏറ്റെടുത്തത്. സര്‍ക്കാരും എല്‍ഐസിയും നിലവില്‍ ഐഡിബിഐയുടെ 94.72 ശതമാനം ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്. ഇതില്‍ എല്‍ഐസി 49.24 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്.
5.28 ശതമാനം ഓഹരികള്‍ മാത്രമാണ് മറ്റ് ഓഹരി ഉടമകള്‍ കൈവശം വച്ചിട്ടുള്ളത്. 2019ല്‍ എല്‍ഐസി ഓഹരി ഒന്നിന് 61 രൂപ നിരക്കില്‍ 21,624 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആദ്യഘട്ടത്തില്‍ 51 ശതമാനം ഓഹരികള്‍ എല്‍ഐസിക്ക് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് 2020ല്‍ 49 ശതമാനമായി കുറഞ്ഞു.
കൂടാതെ, ആര്‍ബിഐയുടെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) ചട്ടക്കൂടില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് ഐഡിബിഐ ബാങ്കില്‍ 9,300 കോടി രൂപ നിക്ഷേപിച്ചു. ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരണം സര്‍ക്കാരിനും എല്‍ഐസിക്കും ഒരുപോലെ നേട്ടമാകുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ വിപണി വിലയനുസരിച്ച് 61 ശതമാനം ഓഹരി വിറ്റാല്‍ 29,000 കോടി രൂപ വരെ സമാഹരിക്കാനാകും.