പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ നഷ്ടം നികത്താന്‍ 5,000 കോടി

  നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മറ്റൊരു 5,000 കോടി രൂപ നല്കാന്‍ സര്‍ക്കാര്‍. കമ്പനികളുടെ സാമ്പത്തിക സ്ഥിതി ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂലധന സഹായം നല്‍കുന്നത്. മുന്‍ വര്‍ഷത്തിലും കമ്പനികള്‍ക്ക് 5000 കോടി രൂപ നല്‍കിയിരുന്നു. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ 9950 കോടി രൂപയും ഇങ്ങനെ നിക്ഷേപിച്ചിരുന്നു. ഈ മാസം ആദ്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേതന പരിഷ്‌കരണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനുള്ള ചെലവും അഞ്ചു വര്‍ഷത്തേക്കുള്ള കുടിശികയും ചേര്‍ന്ന് നാലു ഇന്‍ഷുറന്‍സ് […]

Update: 2022-10-18 05:39 GMT

 

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മറ്റൊരു 5,000 കോടി രൂപ നല്കാന്‍ സര്‍ക്കാര്‍. കമ്പനികളുടെ സാമ്പത്തിക സ്ഥിതി ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂലധന സഹായം നല്‍കുന്നത്. മുന്‍ വര്‍ഷത്തിലും കമ്പനികള്‍ക്ക് 5000 കോടി രൂപ നല്‍കിയിരുന്നു. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ 9950 കോടി രൂപയും ഇങ്ങനെ നിക്ഷേപിച്ചിരുന്നു.

ഈ മാസം ആദ്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേതന പരിഷ്‌കരണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനുള്ള ചെലവും അഞ്ചു വര്‍ഷത്തേക്കുള്ള കുടിശികയും ചേര്‍ന്ന് നാലു ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കൂടി 8,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കുന്നത്. ഇതിനകം തന്നെ നാഷണല്‍ ഇന്‍ഷുറന്‍സ് (3,700 കോടി) ഓറിയന്റല്‍ ഇന്‍ഷുറന്‍സ് (1,200 കോടി), യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് (100 കോടി) എന്നി കമ്പനികള്‍ക്ക് 5,000 കോടി രൂപ നല്‍കിയിരുന്നു.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ട പ്രകാരം, എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും റിസ്‌ക് പരിരക്ഷിക്കുന്നതിനു വേണ്ടി ഒരു നിശ്ചിത സെക്യുരിറ്റി വേണമെന്ന് നിഷ് കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഐആര്‍ഡി എഐ അനുശാസിക്കുന്ന മതിയായ സോള്‍വെന്‍സി അനുപാതം നിലനിര്‍ത്തുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേണ്ട സോള്‍വെന്‍സി അനുപാതം 1.5 ശതമാനമാണ്. എന്നാല്‍ ജൂണില്‍ യുണൈറ്റഡ് ഇന്ത്യയുടെ സോള്‍വെന്‍സി അനുപാതം 0 .43 ശതമാനവും, മാര്‍ച്ചില്‍ നാഷണല്‍ ഇന്‍ഷുറന്‍സിന്റെ സോള്‍വെന്‍സി അനുപാതം 0 .63 ശതമാനവുമാണ്. ന്യൂ ഇന്ത്യ അഷ്യുറന്‍സ് ഒഴികെ മറ്റു ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. നഷ്ടത്തിലുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ വിറ്റ് തലയൂരാനുള്ള ശ്രമത്തിലാണ് സർക്കാർ.

Tags:    

Similar News