ഫോക്സ്വാഗണ്‍ ഇന്ത്യയ്ക്ക് 60 ശതമാനം വില്‍പ്പന വളര്‍ച്ച

ഡെല്‍ഹി: ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വില്‍പ്പനയില്‍ 60 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 4,103 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി 2,563 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഫോക്സ്വാഗണ്‍ ടൈഗണ്‍, വിര്‍ടസ് മോഡലുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് വളര്‍ച്ചയ്ക്ക് കാരണമായത്. വ്യവസായത്തിലെ വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ക്കിടയിലും ബ്രാന്‍ഡ് അതിന്റെ ഉത്പന്ന ഓഫറുകള്‍ നിലനിര്‍ത്തുകയും ഡെലിവറി തുടരുകയും ചെയ്യുന്നുണ്ടെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

Update: 2022-10-02 01:28 GMT

ഡെല്‍ഹി: ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വില്‍പ്പനയില്‍ 60 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 4,103 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി 2,563 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.

ഫോക്സ്വാഗണ്‍ ടൈഗണ്‍, വിര്‍ടസ് മോഡലുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് വളര്‍ച്ചയ്ക്ക് കാരണമായത്.

വ്യവസായത്തിലെ വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ക്കിടയിലും ബ്രാന്‍ഡ് അതിന്റെ ഉത്പന്ന ഓഫറുകള്‍ നിലനിര്‍ത്തുകയും ഡെലിവറി തുടരുകയും ചെയ്യുന്നുണ്ടെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

Tags:    

Similar News