സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ള ചട്ടക്കൂടുമായി സെബി
ഡെല്‍ഹി: സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി (എസ്എസ്ഇ)-നായുള്ള വിശദമായ ചട്ടക്കൂട് പുറത്തിറക്കി സെബി. നോട്ട് ഫോര്‍ പ്രോഫിറ്റ് (എന്‍പിഒ) ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈയില്‍ സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള അധിക മാര്‍ഗം നല്‍കുന്നതിനുള്ള നിയമങ്ങള്‍ വിജ്ഞാപനം ചെയ്തതിന് ശേഷമാണ് ഈ നീക്കം. എസ്എസ്ഇ ഇന്ത്യയിലെ ഒരു പുതിയ ആശയമാണ്. ഇത്തരം ഒരു ഓഹരി വിപണി സ്വകാര്യ-ലാഭേച്ഛയില്ലാത്ത മേഖലകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കി പ്രവര്‍ത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ലിസ്റ്റുചെയ്ത […]
ഡെല്‍ഹി: സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി (എസ്എസ്ഇ)-നായുള്ള വിശദമായ ചട്ടക്കൂട് പുറത്തിറക്കി സെബി. നോട്ട് ഫോര്‍ പ്രോഫിറ്റ് (എന്‍പിഒ) ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈയില്‍ സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള അധിക മാര്‍ഗം നല്‍കുന്നതിനുള്ള നിയമങ്ങള്‍ വിജ്ഞാപനം ചെയ്തതിന് ശേഷമാണ് ഈ നീക്കം.
എസ്എസ്ഇ ഇന്ത്യയിലെ ഒരു പുതിയ ആശയമാണ്. ഇത്തരം ഒരു ഓഹരി വിപണി സ്വകാര്യ-ലാഭേച്ഛയില്ലാത്ത മേഖലകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കി പ്രവര്‍ത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ലിസ്റ്റുചെയ്ത എന്‍പിഒ പാദാവസാനം മുതല്‍ 45 ദിവസത്തിനുള്ളില്‍ സെബിയുടെ നിയമങ്ങള്‍ പ്രകാരം നിര്‍ബന്ധിതമായ ഫണ്ടുകളുടെ വിനിയോഗത്തിന്റെ ഒരു പ്രസ്താവന എസ്എസ്ഇക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.
കൂടാതെ, സാമ്പത്തിക വര്‍ഷാവസാനം മുതല്‍ 90 ദിവസത്തിനകം വാര്‍ഷിക ഇംപാക്റ്റ് റിപ്പോര്‍ട്ട് (എഐആര്‍) വെളിപ്പെടുത്താന്‍ എസ്എസ്ഇ ഉപയോഗിച്ച് ഫണ്ട് സ്വരൂപിക്കുന്ന സോഷ്യല്‍ എന്റര്‍പ്രൈസസുകളോട് സെബി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്ഇയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള സാമൂഹിക സംരംഭങ്ങള്‍ എന്‍പിഒകളും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംരംഭങ്ങളുമായിരിക്കണം.
റെഗുലേറ്റര്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പട്ടിണി, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അസമത്വം എന്നിവ ഇല്ലാതാക്കുക, ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസം, തൊഴിലവസരം, ഉപജീവനമാര്‍ഗ്ഗം എന്നിവയെ പിന്തുണയ്ക്കുക, സ്ത്രീകളുടെയും എല്‍ജിബിടിക്യൂഐഎ+ കമ്മ്യൂണിറ്റികളുടെയും ലിംഗസമത്വ ശാക്തീകരണം, തുടങ്ങി 16 വിശാലമായ പ്രവര്‍ത്തനങ്ങളില്‍ സോഷ്യല്‍ എന്റര്‍പ്രൈസസ് സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടതുണ്ട്.
എന്‍പിഒ ഒരു ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യണമെന്നും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നും സെബി പറഞ്ഞു. മുൻസാമ്പത്തിക വര്‍ഷം പ്രതിവര്‍ഷം കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചിരിക്കണം. അതുപോലെ മുൻവര്‍ഷം 10 ലക്ഷം രൂപയെങ്കിലും ഫണ്ട് ലഭിച്ചിട്ടുമുണ്ടാകണം.