എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനികളുടെ വില്‍പ്പന ആരംഭിച്ചു

ഡെല്‍ഹി: മുന്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് (എഐഎഎസ്എല്‍), എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് (എഐഇഎസ്എല്‍) എന്നിവ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം; DIPAM) ഇതിനായി നിക്ഷേപക മീറ്റിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. ലേലക്കാരില്‍ നിന്നും താല്പര്യ പത്രങ്ങള്‍ ക്ഷണിക്കും. കടക്കെണിയിലായ എയര്‍ ഇന്ത്യയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടാറ്റ ഗ്രൂപ്പിന് 18,000 കോടി രൂപയ്ക്ക് വിറ്റിരുന്നു. 2022 […]

Update: 2022-09-19 23:12 GMT

ഡെല്‍ഹി: മുന്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് (എഐഎഎസ്എല്‍), എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് (എഐഇഎസ്എല്‍) എന്നിവ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം; DIPAM) ഇതിനായി നിക്ഷേപക മീറ്റിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. ലേലക്കാരില്‍ നിന്നും താല്പര്യ പത്രങ്ങള്‍ ക്ഷണിക്കും.

കടക്കെണിയിലായ എയര്‍ ഇന്ത്യയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടാറ്റ ഗ്രൂപ്പിന് 18,000 കോടി രൂപയ്ക്ക് വിറ്റിരുന്നു. 2022 ജനുവരി 27നാണ് ടാറ്റയുടെ യഥാര്‍ത്ഥ കൈമാറ്റം നടന്നത്. എന്നാല്‍ അന്ന് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ്, എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ്, അലയന്‍സ് എയര്‍ ഏവിയേഷന്‍, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നീ നാല് അനുബന്ധ സ്ഥാപനങ്ങളും മറ്റ് നോണ്‍-കോര്‍ ആസ്തികള്‍, കൂടാതെ പ്രവര്‍ത്തനരഹിതമായ ആസ്തികള്‍ എന്നിവയും ഈ ഇടപാടിന്റെ ഭാഗമായിരുന്നില്ല.

ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന ഈ സബ്‌സിഡിയറികളും നോണ്‍-കോര്‍ ആസ്തികളും എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിംഗ് ലിമിറ്റഡിന് കൈമാറി. ഈ സബ്സിഡിയറികളും നോണ്‍-കോര്‍ ആസ്തികളും വില്‍ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ തീരുമാനം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ എയര്‍ ഇന്ത്യയുടെ ആകെ കടബാധ്യത 61,562 കോടി രൂപയായിരുന്നു. ഇതില്‍ 15,300 കോടി രൂപ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയും ബാക്കി 75 ശതമാനം അഥവാ ഏകദേശം 46,000 കോടി രൂപ എഐഎഎച്ച്എല്ലിന് കൈമാറുകയും ചെയ്തു.

Tags:    

Similar News