പ്രത്യക്ഷ നികുതി 2023 ല്‍ 8.36 ലക്ഷം കോടി രൂപയായി
ഡെല്‍ഹി: അഡ്വാന്‍സ് നികുതി വര്‍ധിപ്പിച്ചതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 17 വരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 30 ശതമാനം വര്‍ധിച്ച് 8.36 ലക്ഷം കോടി രൂപയായി. 8,36,225 കോടി രൂപയാണ് പ്രത്യക്ഷ നികുതിയിനിത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 6,42,287 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ ക്യുമുലേറ്റീവ് അഡ്വാന്‍സ് നികുതി പിരിവ് സെപ്റ്റംബര്‍ 17 വരെ 2,95,308 കോടി രൂപയാണ.് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 […]
;
ഡെല്‍ഹി: അഡ്വാന്‍സ് നികുതി വര്‍ധിപ്പിച്ചതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 17 വരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 30 ശതമാനം വര്‍ധിച്ച് 8.36 ലക്ഷം കോടി രൂപയായി. 8,36,225 കോടി രൂപയാണ് പ്രത്യക്ഷ നികുതിയിനിത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 6,42,287 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ ക്യുമുലേറ്റീവ് അഡ്വാന്‍സ് നികുതി പിരിവ് സെപ്റ്റംബര്‍ 17 വരെ 2,95,308 കോടി രൂപയാണ.് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവ്. 8.36 ലക്ഷം കോടിയുടെ മൊത്ത ശേഖരത്തില്‍ കോര്‍പ്പറേറ്റ് ആദായനികുതി 4.36 ലക്ഷം കോടി രൂപയും സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് ഉള്‍പ്പെടെ വ്യക്തിഗത ആദായനികുതി 3.98 ലക്ഷം കോടി രൂപയും ഉള്‍പ്പെടുന്നു.
2022-23 ല്‍ സെപ്റ്റംബര്‍ 17 വരെ 1,35,556 കോടി രൂപയുടെ റീഫണ്ടുകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 83 ശതമാനം വളര്‍ച്ചയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണുകളുടെ പ്രോസസ്സിംഗ് വേഗതയില്‍ ശ്രദ്ധേയമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.