എല്‍ഐസിയുടെ 'ന്യൂ പെന്‍ഷന്‍ പ്ലസ്',  അധിക നേട്ടങ്ങളോടെയുള്ള പെന്‍ഷന്‍ ഫണ്ട്

  ഡെല്‍ഹി: എല്‍ഐസിയുടെ പുതിയ പെന്‍ഷന്‍ പദ്ധതിയായ ന്യൂ പെന്‍ഷന്‍ പ്ലസ് സെപ്റ്റംബര്‍ അഞ്ചിന് പ്രാബല്യത്തില്‍ വന്നു. ഇത് പങ്കാളിത്ത രഹിത (ഗ്യാരണ്ടിയുള്ള നേട്ടം നല്‍കുന്നത്) യൂണിറ്റ് ലിങ്ക്ഡ് (മാര്‍ക്കറ്റ് ലിങ്ക്ഡ് നിക്ഷേപ പദ്ധതി) വ്യക്തിഗത പെന്‍ഷന്‍ പ്ലാനാണ്. കൃത്യമായി നിശ്ചിത തുക വീതം നിക്ഷേപിക്കുന്നവര്‍ക്ക് ആന്വിറ്റി പ്ലാന്‍ തെരഞ്ഞെടുക്കുന്നതിലൂടെ സ്ഥിര വരുമാന ഓപ്ഷനാക്കി ഈ പദ്ധതി മാറ്റാവുന്നതാണ്. എന്‍പിഎസ് പോലെ ന്യൂ പെന്‍ഷന്‍ പ്ലസും വിവിധ നിക്ഷേപ ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. പെന്‍ഷന്‍ ബോണ്ട് ഫണ്ട്, പെന്‍ഷന്‍ […]

Update: 2022-09-07 07:15 GMT

 

ഡെല്‍ഹി: എല്‍ഐസിയുടെ പുതിയ പെന്‍ഷന്‍ പദ്ധതിയായ ന്യൂ പെന്‍ഷന്‍ പ്ലസ് സെപ്റ്റംബര്‍ അഞ്ചിന് പ്രാബല്യത്തില്‍ വന്നു. ഇത് പങ്കാളിത്ത രഹിത
(ഗ്യാരണ്ടിയുള്ള നേട്ടം നല്‍കുന്നത്) യൂണിറ്റ് ലിങ്ക്ഡ് (മാര്‍ക്കറ്റ് ലിങ്ക്ഡ് നിക്ഷേപ പദ്ധതി) വ്യക്തിഗത പെന്‍ഷന്‍ പ്ലാനാണ്.

കൃത്യമായി നിശ്ചിത തുക വീതം നിക്ഷേപിക്കുന്നവര്‍ക്ക് ആന്വിറ്റി പ്ലാന്‍ തെരഞ്ഞെടുക്കുന്നതിലൂടെ സ്ഥിര വരുമാന ഓപ്ഷനാക്കി ഈ പദ്ധതി മാറ്റാവുന്നതാണ്.
എന്‍പിഎസ് പോലെ ന്യൂ പെന്‍ഷന്‍ പ്ലസും വിവിധ നിക്ഷേപ ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. പെന്‍ഷന്‍ ബോണ്ട് ഫണ്ട്, പെന്‍ഷന്‍ സെക്വേര്‍ഡ് ഫണ്ട്, പെന്‍ഷന്‍ ബാലന്‍സ്ഡ് ഫണ്ട്, പെന്‍ഷന്‍ ഗ്രോത്ത് ഫണ്ട്, പെന്‍ഷന്‍ ഡിസ്‌കണ്ടിന്യൂഡ് ഫണ്ട് എന്നിവയാണ് ഓപ്ഷനുകള്‍. ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

പ്രായം

പെന്‍ഷന്‍ പ്ലസ് ഫണ്ടില്‍ അംഗമാകാനുള്ള പ്രായപരിധി 25് മുതല്‍ 75 വയസ് വരെയാണ്. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് 35 വയസ് മുതല്‍ 85 വയസുവരെയുള്ള കാലയളവില്‍ ആന്വയിറ്റി തെരഞ്ഞെടുക്കാം. പത്ത് വര്‍ഷം മുതല്‍ 42 വര്‍ഷം വരെയാണ് പോളിസി കാലാവധി. ഈ പദ്ധതി സിംഗിള്‍ പ്രീമിയം പേമെന്റ് ഓപ്ഷനായോ അല്ലെങ്കില്‍ റെഗുലര്‍ പ്രീമിയം ഓപ്ഷനായോ തെരഞ്ഞെടുക്കാവുന്നതാണ്. റെഗുലര്‍ പ്രീമിയം പേമെന്റ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പോളിസി കാലാവധി മുഴുവന്‍ പ്രീമിയം നല്‍കിക്കൊണ്ടിരിക്കണം. പ്രതിമാസമുള്ള ഏറ്റവും കുറഞ്ഞ് പ്രീമിയം 3000 രൂപയാണ്. അതിനു മുകളിലേക്ക് എത്ര രൂപ വേണമെങ്കിലും പ്രീമിയമായി നല്‍കാം.

കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള പിന്‍വലിക്കല്‍ മൂന്നു തവണയാണ് അനുവദിക്കുന്നത്. നിക്ഷേപത്തിന്റെ 10 ശതമാനം മുതല്‍ 25 ശതമാനം വരെ പിന്‍വലിക്കാം. അത് വിദ്യാഭ്യാസം, ചികിത്സ, വിവാഹം, വീട് എന്നീ ആവശ്യങ്ങള്‍ക്കായാണ് പിന്‍വലിക്കാനാകുന്നത്. ഓരോ പിന്‍വലിക്കലിനും 100 രൂപ ചാര്‍ജ് ഈടാക്കും.

മുടങ്ങാതെ അടച്ചാല്‍

കൂടാതെ അധിക നേട്ടങ്ങള്‍ കൂടിയുണ്ട്. പോളിസി കാലാവധിയില്‍ റെഗുലറായാണ് പ്രീമിയം നല്‍കുന്നതെങ്കില്‍ 15.5 ശതമാനം വാര്‍ഷിക പ്രീമിയം അധികമായി ആറാം വര്‍ഷത്തിന്റെ അവസാനം, 10ാം വര്‍ഷം, 11ാം വര്‍ഷം മുതല്‍ പോളിസി അവസാനിക്കുന്നതുവരെയുള്ള കാലയളവില്‍ ലഭിക്കും. ഒറ്റത്തവണ പ്രീമിയം നല്‍കുന്നവര്‍ക്കുള്ള ഈ നേട്ടം അഞ്ച് ശതമാനമാണ്.

പോളിസി ഉടമയ്ക്ക് പോളിസി കാലാവധിയില്‍ അപ്രതീക്ഷിതമായി മരണം സംഭവിച്ചാല്‍ നോമിനിക്ക് ഫണ്ടിന്റെ മൂല്യത്തെക്കാള്‍ ഉയര്‍ന്ന തുകയും, അതുവരെ അടച്ച പ്രീമിയത്തിന്റെ 105 ശതമാനവും നല്‍കും. ആന്വിറ്റി പ്ലാനിനായി പെന്‍ഷന്‍ പോളിസി സമര്‍പ്പിക്കുമ്പോള്‍ 60 ശതമാനം തുക പോളിസി ഉടമയ്ക്ക് ലഭിക്കുകയും. മിച്ചമുള്ള തുക ആന്വിറ്റി പ്ലാനിനായി മാറ്റിവെയ്ക്കുകയും ചെയ്യും.

Tags:    

Similar News