എന്‍ഡിടിവി-അദാനി പോര് തുടരുന്നു: ആദായി നികുതി വകുപ്പിന്റെ അനുമതി വേണ്ട

ഡെല്‍ഹി: എന്‍ഡിടിവി ഓഹരികള്‍ ഏറ്റെടുക്കാന്‍ അദാനിയ്ക്ക് ആദായ നികുതി വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് നികുതി വിദഗ്ധര്‍. എന്‍ഡിടിവിയുടെ സ്ഥാപകര്‍ക്ക് 403 കോടി രൂപ വായ്പ നല്‍കിയ വിസിപിഎല്ലിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കാന്‍ അദാനി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ വാറന്റുകളുടെ പരിവര്‍ത്തനം ആദായ നികുതി അധികാരികള്‍ തടഞ്ഞിട്ടുണ്ടെന്ന് എന്‍ഡിടിവി അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദായനികുതി വകുപ്പിന്റെ ഉത്തരവുകള്‍ എന്‍ഡിടിവിയുടെ പ്രമോട്ടര്‍മാരായ ആര്‍ആര്‍ആര്‍പി ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള എന്‍ഡിടിവിയുടെ ഓഹരിക്ക് […]

Update: 2022-09-04 06:17 GMT

ndtv takeover by adani latest news

ഡെല്‍ഹി: എന്‍ഡിടിവി ഓഹരികള്‍ ഏറ്റെടുക്കാന്‍ അദാനിയ്ക്ക് ആദായ നികുതി വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് നികുതി വിദഗ്ധര്‍.

എന്‍ഡിടിവിയുടെ സ്ഥാപകര്‍ക്ക് 403 കോടി രൂപ വായ്പ നല്‍കിയ വിസിപിഎല്ലിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കാന്‍ അദാനി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ വാറന്റുകളുടെ പരിവര്‍ത്തനം ആദായ നികുതി അധികാരികള്‍ തടഞ്ഞിട്ടുണ്ടെന്ന് എന്‍ഡിടിവി അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആദായനികുതി വകുപ്പിന്റെ ഉത്തരവുകള്‍ എന്‍ഡിടിവിയുടെ പ്രമോട്ടര്‍മാരായ ആര്‍ആര്‍ആര്‍പി ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള എന്‍ഡിടിവിയുടെ ഓഹരിക്ക് മാത്രമേ ബാധകമാകൂ. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് ആര്‍ആര്‍പിആറിനെ ഒരു തരത്തിലും തടയില്ലെന്നും വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) അറിയിച്ചതായി അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

പ്രണോയ് റോയ്ക്കും രാധികാ റോയ്ക്കുമെതിരെ ഐടി ഉത്തരവുകള്‍ വ്യക്തിഗതമായി പുറപ്പെടുവിച്ചിട്ടില്ല, മാത്രമല്ല ആര്‍ആര്‍പിആറിലെ അവരുടെ ഇക്വിറ്റി ഉടമസ്ഥതയുമായി ബന്ധപ്പെട്ടതല്ലെന്നും വിസിപിഎല്‍ വ്യക്തമാക്കുന്നു.

ഈ പശ്ചാത്തലത്തില്‍, 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 281 പ്രകാരം പ്രണോയ് റോയിയും രാധികാ റോയിയും അസെസിംഗ് ഓഫീസറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന നിര്‍ദ്ദേശം പൂര്‍ണ്ണമായും തെറ്റിദ്ധാരണാജനകവും അടിസ്ഥാനമില്ലാത്തതുമാണെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാകുന്നു.

ആര്‍ആര്‍പിആര്‍ നോട്ടീസ് പ്രകാരം ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയാലും, പ്രസ്തുത എന്‍ഡിടിവി ഷെയറുകളുടെ സമ്പൂര്‍ണ്ണ ഉടമയായി ആര്‍ആര്‍പിആര്‍ തുടരുമെന്ന് വ്യക്തമാണ്, അതിനാല്‍ അസെസിംഗ് ഓഫീസറുടെ മുന്‍കൂര്‍ അനുമതിയെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുവരുന്നില്ലെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷയത്തില്‍ നികുതി വിദഗ്ധരും അദാനി ഗ്രൂപ്പിനെ പിന്തുണച്ചിട്ടുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 281-ലെ വ്യവസ്ഥകളുടെ തെറ്റായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് എന്‍ഡിടിവി സ്വീകരിച്ച നിലപാടെന്ന് നംഗിയ ആന്‍ഡേഴ്‌സന്‍ എല്‍എല്‍പി പാര്‍ട്ണര്‍ വിശ്വാസ് പാന്‍ജിയാര്‍ പറഞ്ഞു.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 281 പ്രകാരം നികുതി അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള വാറന്റുകള്‍ എന്‍ഡിടിവിയുടെ ഓഹരികളാക്കി മാറ്റാന്‍ കഴിയില്ലെന്ന വാദത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അദാനി ഗ്രൂപ്പും ഇത്തരമൊരു അവകാശവാദം നിരസിക്കുകയും, മറ്റ് അനുമതികള്‍ ആവശ്യമില്ലെന്നും ഊന്നിപ്പറയുകയാണ്.

Tags: