അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് നൽകി
ഡെല്‍ഹി: ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനായി അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 4,189 കോടി രൂപ അനുവദിച്ചതായി ധനമന്ത്രാലയം അറിയിച്ചു. കര്‍ണാടകയ്ക്ക് 628.07 കോടി രൂപ, ത്രിപുരയ്ക്ക് 44.10 കോടി രൂപ, ഉത്തര്‍പ്രദേശിന് 2,239.80 കോടി രൂപ, ആന്ധ്രാപ്രദേശിന് 569.01 കോടി രൂപ, ഗുജറാത്തിന് 708.60 കോടി രൂപ എന്നിങ്ങനെയാണ് ഗ്രാന്റ് അനുവദിച്ചത്. 15ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗ്രാന്റ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റുകള്‍ സംസ്ഥാനങ്ങള്‍ 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് […]
ഡെല്‍ഹി: ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനായി അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 4,189 കോടി രൂപ അനുവദിച്ചതായി ധനമന്ത്രാലയം അറിയിച്ചു.
കര്‍ണാടകയ്ക്ക് 628.07 കോടി രൂപ, ത്രിപുരയ്ക്ക് 44.10 കോടി രൂപ, ഉത്തര്‍പ്രദേശിന് 2,239.80 കോടി രൂപ, ആന്ധ്രാപ്രദേശിന് 569.01 കോടി രൂപ, ഗുജറാത്തിന് 708.60 കോടി രൂപ എന്നിങ്ങനെയാണ് ഗ്രാന്റ് അനുവദിച്ചത്.
15ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗ്രാന്റ്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റുകള്‍ സംസ്ഥാനങ്ങള്‍ 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറേണ്ടതുണ്ട്. 10 പ്രവൃത്തി ദിവസങ്ങളില്‍ കൂടുതല്‍ കാലതാമസം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ പലിശ സഹിതം ഗ്രാന്റുകള്‍ അനുവദിക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.
———————-
FinMin releases Rs 4,189 crore as rural local bodies grant to 5 states