ഓഗസ്റ്റില്‍ ജിഎസ് ടി 28% ശതമാനം വര്‍ധിച്ച് 1.43 ലക്ഷം കോടി രൂപയായി
ഡെല്‍ഹി: ഓഗസ്റ്റില്‍ ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) നിന്നുള്ള വരുമാനം 28 ശതമാനം ഉയര്‍ന്ന് 1.43 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റില്‍ സമാഹരിച്ച 1,12,020 കോടി രൂപ ജിഎസ്ടി വരുമാനത്തേക്കാള്‍ 28 ശതമാനം വര്ധനവാണിത്. ഓഗസ്റ്റില്‍ തുടര്‍ച്ചയായ ആറാം മാസവും ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലും ഉയര്‍ന്നു. 2022 ഓഗസ്റ്റില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,43,612 കോടി രൂപയായിരുന്നു. അതില്‍ കേന്ദ്ര ജിഎസ്ടി 24,710 കോടി രൂപയും സംസ്ഥാന […]
;ഡെല്‍ഹി: ഓഗസ്റ്റില്‍ ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) നിന്നുള്ള വരുമാനം 28 ശതമാനം ഉയര്‍ന്ന് 1.43 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റില്‍ സമാഹരിച്ച 1,12,020 കോടി രൂപ ജിഎസ്ടി വരുമാനത്തേക്കാള്‍ 28 ശതമാനം വര്ധനവാണിത്.
ഓഗസ്റ്റില്‍ തുടര്‍ച്ചയായ ആറാം മാസവും ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലും ഉയര്‍ന്നു.
2022 ഓഗസ്റ്റില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,43,612 കോടി രൂപയായിരുന്നു.
അതില്‍ കേന്ദ്ര ജിഎസ്ടി 24,710 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,951 കോടി രൂപയും സംയോജിത ജിഎസ്ടി 77,782 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയും ഉള്‍പ്പെടെ 42,067 കോടി രൂപയും) സെസ് 10,168 കോടി രൂപയുമാണെന്ന് (ചരക്കുകളുടെ ഇറക്കുമതിയും ഉള്‍പ്പെടെ 1,018 കോടി രൂപ) മന്ത്രാലയം അറിയിച്ചു.