പൂനവാല ഫിൻകോർപ് ഓഹരികൾ വാങ്ങാം: ജെഎം ഫിനാൻഷ്യൽ

കമ്പനി: പൂനവാല ഫിൻകോർപ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 303.80 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ മാഗ്മ ഫിൻകോർപ്പിൽ പൂനവാല ഗ്രൂപ്പ് 62 ശതമാനം ഓഹരി നിക്ഷേപം നടത്തിയതിനു പിന്നാലെയാണ് കമ്പനി പൂനവാല ഫിൻകോർപ് (പിഎഫ്എൽ) ആയി മാറിയത്. ദീർഘകാല നിലനില്പുള്ള, ബാധ്യതകൾ ഇല്ലാത്ത, പൂനവാല ഗ്രൂപ്പിന്റെ ഏറ്റെടുക്കൽ കമ്പനിയുടെ വായ്പാ ചെലവ് ഗണ്യമായി കുറയ്ക്കുകയും അതിലൂടെ സാങ്കേതിക വിദ്യയിലും മറ്റും ദീർഘകാല നിക്ഷേപം നടത്തുന്നതിനും, ഉയർന്ന നിലവാരമുള്ള ഉപഭോക്താക്കളിൽ […]

Update: 2022-08-31 23:44 GMT

കമ്പനി: പൂനവാല ഫിൻകോർപ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 303.80 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ മാഗ്മ ഫിൻകോർപ്പിൽ പൂനവാല ഗ്രൂപ്പ് 62 ശതമാനം ഓഹരി നിക്ഷേപം നടത്തിയതിനു പിന്നാലെയാണ് കമ്പനി പൂനവാല ഫിൻകോർപ് (പിഎഫ്എൽ) ആയി മാറിയത്. ദീർഘകാല നിലനില്പുള്ള, ബാധ്യതകൾ ഇല്ലാത്ത, പൂനവാല ഗ്രൂപ്പിന്റെ ഏറ്റെടുക്കൽ കമ്പനിയുടെ വായ്പാ ചെലവ് ഗണ്യമായി കുറയ്ക്കുകയും അതിലൂടെ സാങ്കേതിക വിദ്യയിലും മറ്റും ദീർഘകാല നിക്ഷേപം നടത്തുന്നതിനും, ഉയർന്ന നിലവാരമുള്ള ഉപഭോക്താക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കമ്പനിയെ പ്രാപ്തമാക്കി.

കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് ശക്തമായ അടിത്തറയുണ്ടാക്കാൻ പിഎഫ്എല്ലിന് കഴിഞ്ഞതിനാൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും, ഡിജിറ്റൽ കേന്ദ്രീകൃത ഉത്പന്നങ്ങൾ നൽകുന്നതിനും സാധിക്കുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. 2022-25 സാമ്പത്തിക വർഷ കാലയളവിൽ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 36 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു. ഈ കാലഘട്ടത്തിൽ വായ്പകളിൽ 60 ശതമാനത്തോളം സുരക്ഷിത വായ്പകളും, 40 ശതമാനത്തോളം സുരക്ഷിതമല്ലാത്ത വായ്പകളുമാക്കി മാറ്റാൻ സാധിക്കുമെന്നും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. വായ്പാ യോഗ്യതയുള്ള ഉപഭോക്താക്കളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാലും, ഡിജിറ്റൽ വായ്പകൾ നല്കിയതി​ന്റെ മുൻകാല വൈദഗ്ധ്യവും, റിസ്ക്ക് കുറയ്ക്കുന്നതിലുള്ള സൂക്ഷ്മതയും ആസ്തി ഗുണ നിലവാരം മികച്ചതാക്കി നിലനിർത്തും.

പിഎഫ്എൽ മതിയായ വായ്പാ യോ​ഗ്യതകളുള്ള നഗര ജീവനക്കാരിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈടില്ലാതെ നൽകുന്ന വായ്‌പകൾ, ഈടിന് മേൽ നൽകുന്ന വായ്പകൾ, കാർ വായ്പ, യന്ത്രങ്ങൾക്കുള്ള വായ്പ, സപ്ലൈ ചെയിൻ വായ്പകൾ തുടങ്ങിയ ധാരാളം വായ്പാ ഉത്പന്നങ്ങൾ കമ്പനി നൽകുന്നു. ഇതേ മേഖലയിലുള്ള മറ്റു കമ്പനികളെ അപേക്ഷിച്ച് പിഎഫ്എൽ മികച്ച ഡിജിറ്റൽ ഉപഭോക്തൃ സേവനങ്ങളും, സുതാര്യതയും വാ​ഗ്ദാനം ചെയ്യുന്നു.

(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)

Tags: