നീമച് ട്രാന്‍സ്മിഷന്‍ പ്രൊജക്ട് ഏറ്റെടുത്ത് പവര്‍ഗ്രിഡ്
ഡെല്‍ഹി: അന്തര്‍സംസ്ഥാന വൈദ്യുതി വിതരണത്തിനുള്ള സ്‌പെഷ്യൽ പാർപ്പോസ് വെഹിക്കിൾ ആയ (എസ്പിവി) നീമച് ട്രാന്‍സ്മിഷന്‍ ലിമിറ്റഡിനെ പൊതുമേഖലാ ഭീമനായ പവർഗ്രിഡ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. ബിഡ് പ്രോസസ് കോര്‍ഡിനേറ്ററായ ആര്‍ഇസി പവര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നാണ് നീമച് ട്രാന്‍സ്മിഷനെ പവര്‍ഗ്രിഡ് ഏറ്റെടുത്തത്. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് 400 കെവി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ സ്ഥാപിക്കുന്നതാണ് സിസ്റ്റം. കൂടാതെ, മധ്യപ്രദേശില്‍ ഒരു പുതിയ 400/220 കെവി പൂളിംഗ് സബ്‌സ്റ്റേഷനും 400 കെവി ബേ എക്സ്റ്റന്‍ഷനും സ്ഥാപിക്കും. […]
ഡെല്‍ഹി: അന്തര്‍സംസ്ഥാന വൈദ്യുതി വിതരണത്തിനുള്ള സ്‌പെഷ്യൽ പാർപ്പോസ് വെഹിക്കിൾ ആയ (എസ്പിവി) നീമച് ട്രാന്‍സ്മിഷന്‍ ലിമിറ്റഡിനെ പൊതുമേഖലാ ഭീമനായ പവർഗ്രിഡ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തു.
ബിഡ് പ്രോസസ് കോര്‍ഡിനേറ്ററായ ആര്‍ഇസി പവര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നാണ് നീമച് ട്രാന്‍സ്മിഷനെ പവര്‍ഗ്രിഡ് ഏറ്റെടുത്തത്.
രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് 400 കെവി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ സ്ഥാപിക്കുന്നതാണ് സിസ്റ്റം. കൂടാതെ, മധ്യപ്രദേശില്‍ ഒരു പുതിയ 400/220 കെവി പൂളിംഗ് സബ്‌സ്റ്റേഷനും 400 കെവി ബേ എക്സ്റ്റന്‍ഷനും സ്ഥാപിക്കും.
പ്രൊജക്ട് പൂര്‍ത്തിയാവാന്‍ 18 മാസം സമയമാണ് കണക്കാക്കുന്നത്.